കോവിഡ്​ സമ്പർക്കം അന്വേഷിക്കാൻ ഇനി പൊലീസ്​

തിരുവനന്തപുരം: സമ്പർക്കവ്യാപനം വഴിയുള്ള രോഗബാധ സംസ്​ഥാനത്ത്​ കൂടിവരുന്ന പശ്ചാത്തലത്തിൽ കണ്ടെയ്ൻമെൻറ്​ സോൺ കണ്ടെത്തി മാർക് ചെയ്യാൻ പൊലീസിനെ ചുമതലപ്പെടുത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.

ജില്ല പൊലീസ് മേധാവിമാർ ഇക്കാര്യത്തിൽ ആവശ്യമായ നടപടകൾ സ്വീകരിക്കണം. ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങുന്നതും നിയന്ത്രണ രേഖ മറികടക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയും വർധിക്കുന്നു. ഇത്തരം കാര്യങ്ങളിൽ നിയന്ത്രണത്തിനുള്ള പൂർണ ചുമതല പൊലീസിന് നൽകുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

പോസിറ്റീവ് ആയവരുടെ കോൺടാക്ടുകൾ കണ്ടെത്താനുള്ള നടപടി പൊലീസ് സ്വീകരിക്കും. ഇതിന് എസ്.ഐയുടെ നേതൃത്വത്തിലുള്ള ഒരു ടീം പ്രവർത്തിക്കും. പോസിറ്റീവ് ആയവരുടെ സമ്പർക്ക പട്ടിക നിലവൽ ഹെൽത് ഇൻസ്പെക്ടർമാരാണ് തയാറാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വ്യാപനത്തി​െൻറ തോത് കണക്കിലെടുത്താണ്​ പൊലീസിന്​ ചുമതല വരുന്നത്​. പൊലീസി​െൻറ നേതൃത്വത്തിലാവും പ്രൈമറി, സെക്കൻഡറി കോൺടാക്ടുകൾ കണ്ടെത്തുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.