ഇടുക്കി: കോവിഡിനെ ഒന്നര വർഷത്തോളം അകറ്റി നിർത്തിയ ഇടമലക്കുടിയിൽ രണ്ട് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇരുമ്പുകല്ല് ഊരിലെ 40കാരിയായ വീട്ടമ്മക്കും ഇടലിപ്പാറ ഊരിലെ 24കാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പരിശോധന നടത്തിയപ്പോഴാണ് 40കാരിക്ക് രോഗബാധ സ്ഥിരീകരിച്ചത്. മൂന്നാർ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് 24കാരന് രോഗബാധ കണ്ടെത്തിയത്.
തുടർന്ന് കർശനമായ നിയന്ത്രണങ്ങൾ ഇടമലക്കുടിയിൽ ഏർപ്പെടുത്തിയിരുന്നു. കർശനമായ പരിശോധനകൾക്ക് ശേഷമാണ് ആളുകളെ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. സർക്കാർ ഉദ്യോഗസ്ഥരേയും ഇത്തരത്തിൽ കർശന നിബന്ധനകളോടെയാണ് ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിച്ചിരുന്നത്.
നേരത്തെ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് വ്ലോഗറോടൊപ്പം ഇടമലക്കുടി സന്ദർശിച്ചത് വിവാദമായിരുന്നു. ആരോഗ്യവകുപ്പിന്‍റെ അനുമതിയില്ലാതെയാണ് ഡീൻ കുര്യാക്കോസ് എം.പി സന്ദർശനം നടത്തിയതെന്നും ആരോപണം ഉയർന്നിരുന്നു. വ്ലോഗർക്ക് വനം വകുപ്പ് സന്ദർശനാനുമതി നിഷേധിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.