കോവിഡ്​ പ്രോ​ട്ടോകോൾ ലംഘനം; സി.പി.എം എം.എൽ.എക്കെതിരെ കേസെടുക്കാൻ ഉത്തരവ്​

ആലപ്പുഴ: ആറ്റിങ്ങൽ എം.എൽ.എ അഡ്വ. ബി. സത്യനെതിരെ കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിച്ചതിന്​ കേസെടുക്കാൻ കോടതി ഉത്തരവ്​. ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയാണ്​ കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്​. കഴിഞ്ഞ മാസം പത്തിന്​ എം.എൽ.എ ഉൾപ്പെടെ നൂറിൽ അധികം പേർ പ​ങ്കെടുത്ത പൊതു പരിപാടിക്കെതിരെയായിരുന്നു പരാതി ഉയർന്നത്​. 

ജൂൺ പത്തിന്​ ആറ്റിങ്ങൽ കുഴിമുക്കിന്​ സമീപം കരക്കാച്ചി കുളം നവീകരണ പരിപാടി സി.പി.എം സംഘടിപ്പിച്ചിരുന്നു. ഇതിൽ കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിച്ച്​ എം.എൽ.എ അടക്കം നിരവധി പേർ പ​ങ്കെടുത്തു. നഗരസഭ ചെയർമാൻ സി.ജെ രാജേഷ്​ കുമാർ, വൈസ്​ ചെയർപേഴ്​സൺ ആർ.എസ്​ രേഖ തുടങ്ങിയവരും പരിപാടിയിൽ പ​ങ്കെടുത്തിരുന്നു. ഇവർക്കെതിരെയും കേസെടുക്കും. 

പരിപാടിയിൽ പ​ങ്കെടുത്തവർക്കെതിരെ പൊതു​പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ തയാറായില്ല. ഇതോടെ ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. 

Tags:    
News Summary - covid cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.