??????? ??????????? ??? ???????????????? ???? ??.??.?? ???? ??????? ???????????

കലബുറഗിയിലെ മലയാളി വിദ്യാർഥികൾ ബംഗളൂരുവിൽനിന്നും പുറപ്പെട്ടു VIDEO

ബംഗളൂരു: കോവിഡ്-19 മരണം റിപ്പോർട്ട് ചെയ്തതിനെതുടർന്ന് ഗതാഗത നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയ കലബുറഗിയിൽ ക ുടുങ്ങിയ മലയാളി വിദ്യാർഥികൾ നാട്ടിലേക്ക്​ പുറപ്പെട്ടു. കലബുറഗിയിലെ കർണാടക കേന്ദ്ര സർവകലാശാലയിൽനിന്നും കർണാ ടക ആർ.ടി.സി ബസുകളിലാണ്​ 240ഒാളം വിദ്യാർഥികൾ വെള്ളിയാഴ്ച രാത്രി പുറപ്പെട്ടത്​. ഇവർ ശനിയാഴ്ച ഉച്ചയോടെ ബംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിലെത്തി. തുടർന്ന്​ കേരള ആർ.ടി.സി ഏർപ്പെടുത്തിയ ബസുകളിൽ കേരളത്തിലേക്ക് പുറപ്പെട്ടു.

സാറ്റലൈറ്റ് ബസ് ടെർമിനലിൽ വിദ്യാർഥികൾക്കാവശ്യവമായ സൗകര്യങ്ങൾ ബംഗളൂരു എ.ഐ.കെ.എം.സി.സിയുടെ പ്രവർത്തകർ ഒരുക്കിയിരുന്നു. ഇവർ നൽകിയ ഭക്ഷണവും കഴിച്ചശേഷം ആറു ബസുകളിലായാണ്​ വിദ്യാർഥികൾ നാട്ടിലേക്ക്​ തിരിച്ചത്​.

കോവിഡ്-19 രോഗ വ്യാപനം തടയുന്നതിനായി കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ സർക്കാർ ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മാർച്ച് 31വരെ കലബുറഗിയിലെ കർണാടക കേന്ദ്ര സർവകലാശാലയിലെ ക്ലാസുകളും നിർത്തിവെച്ചതായി രജിസ്ട്രാർ സർക്കുലർ ഇറക്കുകയായിരുന്നു.

ബംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിൽ വിദ്യാർഥികൾക്ക്​ ഭക്ഷണം ഒരുക്കുന്ന ബംഗളൂരു എ.ഐ.കെ.എം.സി.സി പ്രവർത്തകർ

ഇതേതുടർന്നാണ് വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങാൻ കേരള സർക്കാരി​​െൻറ സഹായം തേടിയത്. മംഗളൂരുവിലെത്തിയ വിദ്യാർഥികളെ രണ്ടു കേരള ആർ.ടി.സി ബസുകളിലായി നാട്ടിലെത്തിക്കും. ബംഗളൂരുവിലും കർണാടകയിലും ഒരാഴ്ചത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു വ്യാപാര സമുച്ചയങ്ങളും അടച്ചതോടെ നാട്ടിലേക്ക് മടങ്ങുന്നവരും കൂടിയിട്ടുണ്ട്.

Full View
Tags:    
News Summary - covid 19: students returning from bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.