കോവിഡ് 19​: ആ വഴിയിലുണ്ടായിരുന്ന 30 പേർ ആരോഗ്യ വകുപ്പിനെ സമീപിച്ചു

പത്തനംതിട്ട: കോവിഡ്​ 19 ബാധിതർ സഞ്ചരിച്ച സ്​ഥലങ്ങളിൽ ഉണ്ടായിരുന്ന 30 പേർ ആരോഗ്യവകുപ്പിനെ സമീപിച്ചു. പത്തനംതിട്ട ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്ന്​ പുറത്തിറക്കിയ രോഗബാധിതരുടെ റൂട്ട്​ മാപ്പ് അടിസ്​ഥാനമാക്കിയാണ്​ ഇവർ വിവരം സ്​ഥിരീകരിച്ചത്​.

രോഗബാധിതർ പോയ വിവിധ സ്​ഥലങ്ങളും സമയവും റൂട്ട്​ മാപ്പിൽ ഉൾപ്പെടുത്തിയിരുന്നു. ഈ സമയങ്ങളിൽ അതത്​ സ്​ഥലങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന്​ അധികൃതർ അറിയിച്ചിരുന്നു. ഇ​തുപ്രകാരമാണ്​ 30 പേർ സമീപിച്ചതെന്ന്​ ജില്ല കലക്​ടർ പി.ബി. നൂഹ്​ അറിയിച്ചു. അതേസമയം, റൂട്ട്​മാപ്പിൽ പറഞ്ഞ സ്​ഥലങ്ങളിലുണ്ടായിരുന്ന ചിലർ ആരോഗ്യവകുപ്പുമായി സഹകരിക്കുന്നില്ലെന്നും കലക്​ടർ പറഞ്ഞു.

രോഗബാധിതർ പോയ സ്​ഥലങ്ങളിൽ നിങ്ങളുണ്ടായിരുന്നോ? അറിയാൻ ഇവി​െട ക്ലിക്ക്​ ​െചയ്യൂ..

Tags:    
News Summary - covid 19: route map follow up kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.