ജാഗ്രതയില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും -മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ സാഹചര്യത്തിൽ ജാഗ്രതയിൽ പിഴവ് വന്നാൽ വലിയ വില നൽകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനജീവിതം സാധാരണനിലയിൽ നീങ്ങണം. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വയോജനങ്ങളെ പ്രത്യേക ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപനങ്ങൾ അതീവ ജാഗ്രതയോടെ ഇടപെടണം. തെറ്റായ പ്രവണതകൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കണം. എ.ടി.എമ്മുകളിൽ സാനിറ്റൈസർ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്യ സംസ്ഥാന തൊഴിലാളികൾക്ക് ജോലിയില്ലാത്ത സാഹചര്യമാണുള്ളത്. ഇവർ കവലകളിൽ കൂട്ടം കൂടി നിൽക്കരുത്. അന്യ സംസ്ഥാന തൊഴിലാളികളെയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കണം. മാസ്കും സാനിറ്റൈസറും കൂടുതലായി ഉൽപാദിപ്പിക്കാൻ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി വിഡിയോ കോൺഫറൻസിങ് നടത്തുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വകുപ്പു മന്ത്രി എ.സി മൊയ്തീൻ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - COVID 19 Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.