കോവിഡ്​ 19: കല്‍ബുറഗിയില്‍ നിന്നെത്തുന്നവര്‍ ഫോണ്‍ വഴി ബന്ധപ്പെടണം

കണ്ണൂർ: കര്‍ണാടകത്തിലെ കല്‍ബുറഗിയില്‍ ഒരു കോവിഡ്19 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അവിടെ നിന ്ന് ജില്ലയിലെത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യ വകുപ്പിനെ ​േഫാണിൽ ബന്ധപ്പെടണമെന്ന്​ കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ ജില്ലാ കണ്‍ട്രോള്‍ സെല്ലിലോ (0497 2713437, 2700194) ദിശ ഹെല്‍പ്പ് ലൈനിലോ (1056 അല്ലെങ്കില്‍ 0471 2552056) ഫോണ്‍ മുഖേന ബന്ധപ്പെടേണ്ടതാണെന്നും ഒരു കാരണവശാലും ആരോഗ്യകേന്ദ്രങ്ങളിലേക്ക് നേരിട്ട് പോകരുതെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Tags:    
News Summary - covid 19: person who came from kalburgi should contact -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.