കോഴിക്കോട്: കോവിഡ് മുൻകരുതലിൻെറ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരടക്കം 70ൽ അധികം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മണിയൂർ സ്വദേശിനിയായ 28കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
ഗൈനക്കേളജി ഡോക്ടർമാർക്കും സർജൻമാർക്കും പുറമെ ജനറൽ സർജൻമാരും ഡോക്ടർമാരും യുവതിയെ പരിശോധിക്കാനായി എത്തിയിരുന്നു. മെഡിക്കൽ വിദ്യാർഥികളും നഴ്സുമാരും പട്ടികയിൽ ഉൾപ്പെടും. ഇവരുടെ സ്രവം വെള്ളിയാഴ്ച പരിശോധനക്ക് അയക്കും.
മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടർമാരടക്കം നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. പ്രസവത്തെ തുടർന്ന് മേയ് 24നാണ് മെഡിക്കൽ കോളജിൽ യുവതിയെ പ്രവേശിക്കുന്നത്. ജൂൺ രണ്ടിന് നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവാകുകയും ചെയ്യുകയായിരുന്നു. എവിടെ നിന്നാണ് യുവതിക്ക് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.
Latest Video;
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.