ചിത്രം: പി. അഭിജിത്ത്​

സംസ്​ഥാനത്ത്​ ഇന്ന്​ 1195 പേർക്ക്​ കോവിഡ്​; 971 സമ്പർക്കം


തിരുവനന്തപുരം: സംസ്​ഥാനത്ത്​ ബുധനാഴ​്​ച 1195 പേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. 971 പേർക്ക്​ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ 71 പേർ ഉറവിടം അറിയാത്ത രോഗികളാണ്​. ചൊവ്വാഴ്​ച 1083 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്​.

കോവിഡ്​ ബാധിതരിൽ വിദേശത്തുനിന്നും വന്നവർ 66ഉം മറ്റു സംസ്​ഥാനങ്ങളിൽ നിന്നും വന്നവർ 125 ഉം ആണ്​. 13 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

ഏഴുമരണം റിപ്പോർട്ട്​ ചെയ്​തു. കോഴിക്കോട്​ ചോമ്പാല പു​രു​േഷാത്തമൻ (66),​ കോഴിക്കോട്​ ഫറൂക്കിലെ​ പ്രഭാകരൻ (73), കോഴി​േക്കാട്​ കക്കട്ടിൽ മരക്കാർ കുട്ടി (70), കൊല്ലം വെളിനല്ലൂർ അബ്​ദുസ്സലാം(58), കണ്ണൂർ ഇരിക്കൂർ യശോദ(59), കാസർകോട്​ ഉടുമ്പുന്തല അസൈനാർ ഹാജി (76), എറണാകുളം തൃക്കാക്കര ജോർജ്​ ദേവസ്സി (83) എന്നിവരാണ്​ കോവിഡ്​ മൂലം മരണപ്പെട്ടത്​.

സംസ്​ഥാനത്ത്​ ഇന്ന്​ 1234 പേർ രോഗമുക്​തരായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ്​ ബാധിതർ ജില്ല തിരിച്ച്​:

തിരുവനന്തപുരം -274

കാസർകോട്​-128

മലപ്പുറം-167

കൊല്ലം-30

പത്തനംതിട്ട-37

കോട്ടയം-51

ഇടുക്കി-39

ആലപ്പുഴ-108

എറണാകുളം-120

തൃശൂർ-86

പാലക്കാട്​-41

കോഴിക്കോട്​-39

കണ്ണൂർ-61

വയനാട്​-14


നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം- 528

കൊല്ലം-49

പത്തനംതിട്ട-46

ആലപ്പുഴ-60

കോട്ടയം-47

ഇടുക്കി-58

എറണാകുളം-35

തൃശ്ശൂര്‍-51

പാലക്കാട്-13

മലപ്പുറം-77

കോഴിക്കോട്- 72

വയനാട്-40

കണ്ണൂര്‍-53

കാസര്‍കോട്-105 

Tags:    
News Summary - covid kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.