സംസ്ഥാനത്ത് 108 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്ക്​ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ- 28, കുവൈത്ത്​-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലൻഡ്​-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്‌നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.

 

കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസർകോട്​ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

രോഗം സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസകോയ (61) ഇന്ന് രാവിലെ മരണമടഞ്ഞു.
രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്​. പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്.

1029 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 762 പേര്‍ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3903 സാമ്പിളുകളാണ്​ പരിശോധനക്കായി അയച്ചത്​. ഇതുവരെ 81,517 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക്​ അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 77,517 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇന്ന് പുതുതായി 10 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത്​ ആകെ 138 ഹോട്ട് സ്‌പോട്ടുകളായി.

മടങ്ങിയെത്തിയത് 1.79 ലക്ഷം 
കൊ​ച്ചി: ആ​കു​ല​ത​ക​ളി​ൽ​നി​ന്ന് നാ​ടി​െൻറ ആ​ശ്വാ​സ​തീ​ര​ത്തേ​ക്ക് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി എ​ത്തി​യ​ത് 1,79,294 പേ​ർ. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​യി​രു​ന്ന വി​മാ​ന സ​ർ​വി​സ് മേ​യ് ഏ​ഴി​നാ​ണ്​ പു​ന​രാ​രം​ഭി​ച്ച​ത്. 177 യാ​ത്ര​ക്കാ​രു​മാ​യി അ​ന്നാ​ണ് പ്ര​വാ​സി​ക​ളു​ടെ ആ​ദ്യ​സം​ഘം കൊ​ച്ചി​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​പ്പ​ൽ, ക​ര ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളും ആ​രം​ഭി​ച്ചു. 43,901 പേ​രാ​ണ് വി​മാ​ന​ത്തി​ൽ എ​ത്തി​യ​ത്. 1621 പേ​ര്‍ ക​പ്പ​ല്‍മാ​ര്‍ഗം വ​ന്ന​പ്പോ​ള്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന്​ ചെ​ക്പോ​സ്​​റ്റ്​ ക​ട​െ​ന്ന​ത്തി​യ​ത് 1,17,232 പേ​രാ​ണ്. ട്രെ​യി​ന്‍ മാ​ര്‍ഗം 15,356 പേ​രു​മെ​ത്തി. മ​ട​ങ്ങി​വ​ന്ന​വ​രി​ല്‍  7,190 പേ​ര്‍ ഗ​ർ​ഭി​ണി​ക​ളാ​ണ്. 3,785 പ​ത്തു​വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളും 4,164 വ​യോ​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. മ​ട​ങ്ങി​യെ​ത്തി​യ​വ​രി​ൽ 1,54,446 പേ​ര്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലും 21,987 പേ​ര്‍ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ൻ​റീ​നി​ലു​മാ​ണ്. 925 യാ​ത്ര​ക്കാ​ര്‍ ഐ​സൊ​ലേ​ഷ​നി​ലും ക​ഴി​യു​ന്നു​ണ്ട്. 
സം​സ്ഥാ​ന​ത്ത് 1029 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ 15 മ​ര​ണ​ങ്ങ​ളു​ണ്ടാ​യി. ഇ​തി​ല്‍ 12 പേ​രും 50നു​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ്. വി​മാ​ന​മാ​ർ​ഗം എ​ത്തി​യ 29,633 പേ​ർ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലും 11,924 പേ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ലും 618 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​മു​ണ്ട്. 3565 ഗ​ർ​ഭി​ണി​ക​ളും 978 വ​യോ​ജ​ന​ങ്ങ​ളും 3761 കു​ട്ടി​ക​ളും എ​ത്തി​യ​ത് വ്യോ​മ​മാ​ർ​ഗ​മാ​ണ്. 
 

Tags:    
News Summary - covid 19 kerala news updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.