വിദേശത്ത്​ നിന്നെത്തിയ അഞ്ചു പേർക്ക്​ കോവിഡ്​ ലക്ഷണം; ആശുപത്രിയിലേക്ക്​ മാറ്റി

കോഴിക്കോട്​: വന്ദേഭാരത്​ മിഷൻെറ ഭാഗമായി വിദേശത്ത്​ നിന്ന്​ കേരളത്തിലെത്തിയ അഞ്ച്​ പേർക്ക്​ കോവിഡ്​ ലക്ഷണം. കോഴിക്കോടെത്തിയ നാല്​ പേർക്കും കൊച്ചിയിലെത്തിയ ഒരാൾക്കുമാണ്​ രോഗലക്ഷണമുള്ളത്​​. അബുദബിയിൽ നിന്ന്​ കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ നാല്​ പേർക്കാണ്​ രോഗലക്ഷണങ്ങൾ പ്രകടമായത്​. ​ദുബൈയിൽ നിന്ന്​ കൊച്ചിയിലെത്തിയ ഒരാൾക്കും രോഗലക്ഷണമുണ്ട്​.

അബുദബിയിൽ നിന്ന്​ കോഴിക്കോടെത്തിയ ഒമ്പത്​ പ്രവാസികളെയാണ്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​. കോവിഡ്​ ലക്ഷണമുള്ള മൂന്ന്​ മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാളെ കോഴിക്കോട്​ മെഡിക്കൽ കോളജിലേക്കുമാണ്​ മാറ്റിയത്​. കൊച്ചിയിലെത്തിയ ഒരാളെ കളമശ്ശേരി മെഡിക്കൽ കോളജിലെ കോവിഡ്​ ഐസോലേഷൻ വാർഡിലും പ്രവേശിപ്പിച്ചു.

കോഴിക്കോട്​ രോഗലക്ഷണം പ്രകടമാക്കിയവരെ 108 ആംബുലൻസുകളിൽ വിമാനത്താവളത്തിൻെറ റൺവേയിൽ നിന്ന്​ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

Tags:    
News Summary - Covid 19 in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.