Image Courtesy -India today

കോവിഡ്-19: കേരളത്തിൽ നിരീക്ഷണത്തിലുള്ളത് 637 പേർ; ആശങ്ക വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: കോവിഡ്-19ന് സമാന ലക്ഷണങ്ങളുമായി സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 637 പേർ. ഇവരില്‍ 574 പേര്‍ വീടുകളിലും 63 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ആരുടേയും ആരോഗ്യനിലയില്‍ ആശങ്കക്ക് വകയില്ലെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

വീട്ടിലെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരിൽ 20 പേരെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ശനിയാഴ്ച നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.

സംശയാസ്പദമായവരുടെ 682 സാമ്പിളുകള്‍ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനക്ക് അയച്ചു. ഇതില്‍ 616 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

89 രാജ്യങ്ങളിലായി 103,811 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ശനിയാഴ്ച പുതിയ മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ വൈറസ് ബാധിതരുടെ എണ്ണം 34 ആയി ഉയർന്നു.

Tags:    
News Summary - covid 19 637 persons in observation kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.