തിരുവനന്തപുരം: സ്ത്രീയുടെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കാൻ പോലും പാടില്ലെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭിന്നാഭിപ്രായവുമായി യുവതലമുറ. ലൈംഗിക ബന്ധത്തിൽ സമ്മതത്തിന് ഇത്രമാത്രം പ്രാധാന്യം നൽകേണ്ട ആവശ്യമുണ്ടോയെന്നാണ് യുവാക്കളുടെ ചോദ്യം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ ലൈംഗിക വിദ്യാഭ്യാസ പരിപാടിയിൽ രണ്ടാം വർഷ ബി.എ വിദ്യാർഥിയാണ് ഈ ചോദ്യം ഉന്നയിച്ചത്. തനിക്ക് ഒരു പെൺകുട്ടിയോട് വികാരം തോന്നിയാൽ അത് പ്രകടിപ്പിക്കാൻ ലജ്ജിക്കുന്നത് എന്തിനാണെന്നും വിദ്യാർഥി ചോദിച്ചു.
സെക്‌സിനെ കുറിച്ച് തുറന്ന് സംസാരിക്കുന്നത് ഇപ്പോഴും നിഷിദ്ധമായി കാണപ്പെടുന്ന കാലത്ത്, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിലെ നൂറോളം വിദ്യാർഥികളാണ് ഈ സെക്ഷനിൽ പങ്കെടുത്തത്.
കോളജിലെ എൻ.എസ്.എസ്. യൂണിറ്റും ഇന്ത്യയിലും അമേരിക്കയിൽ നിന്നുള്ള സെക്‌സോളജിസ്റ്റുകളുടെ പിന്തുണയുള്ള ലൈംഗികാരോഗ്യ പ്ലാറ്റ്ഫോമായ വിവോക്സുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എ.എസ്.എസ്.ഐ.സി.ടി എന്നത് അമേരിക്കൻ സൊസൈറ്റി ഓഫ് സെക്‌സ് എഡ്യൂക്കേറ്റേഴ്‌സ്, കൗൺസിലേഴ്‌സ് ആൻഡ് തെറാപ്പിസ്റ്റുകൾ ആണ്. ഇത് ഡോക്ടർമാർക്ക് പരിശീലനം നൽകുന്ന ഒരു സ്ഥാപനമാണ്. സ്ത്രീയുടെ സമ്മതമില്ലാതെ അവരെ സ്പർശിക്കരുതെന്ന് കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിന് ഒരാഴ്ചയ്ക്ക് ശേഷമാണ് സെഷൻ നടന്നത്.
രണ്ടര മണിക്കൂർ നീണ്ടുനിന്ന സെഷനിൽ സ്വയംഭോഗം, കന്യകാത്വം, ലൈംഗിക ആരോഗ്യത്തിന് ശരിയായ ഭക്ഷണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. സെക്‌സിനെക്കുറിച്ചുള്ള ധാരാളം മിഥ്യകളും തെറ്റിദ്ധാരണകളും വ്യക്തമാക്കാൻ ഈ സെഷൻ സഹായിച്ചെന്നും, ലൈംഗികത ഒരു വൃത്തികെട്ട വാക്കല്ല, മറിച്ച് ഒരു വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, സെക്‌സിൽ ലജ്ജിക്കേണ്ട കാര്യമില്ലെന്നും സെക്ഷനിൽ പങ്കെടുത്ത കുട്ടികൾ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.