രണ്ടാനച്ഛന്‍റെ ക്രൂരമർദനത്തിനിരയായ കുട്ടിയെ പിതാവിന്​ വിട്ടുനൽകാൻ ഹൈകോടതി ഉത്തരവ്

കൊച്ചി: അമ്മയുടെ മുന്നിൽ വെച്ച്​ രണ്ടാനച്ഛന്‍റെ ക്രൂരമർദനത്തിനിരയായ ഏഴു​ വയസ്സുകാരനെ സ്വന്തം പിതാവിന്​ വിട്ടുനൽകാൻ ഹൈകോടതി ഉത്തരവ്​. ആറ്റുകാൽ സ്വദേശിയുടെ ക്രൂരതക്കിരയായതിനെ തുടർന്ന്​ ശിശു ​ക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന കുട്ടിയെ വിട്ടു കൊടുക്കാനാണ്​ ജസ്റ്റിസ്​ ടി.ആർ. രവിയുടെ ഉത്തരവ്​.

കഴിഞ്ഞ ഏപ്രിലിൽ നടന്ന സംഭവത്തിൽ പ്രതിയെ ബാല നീതി നിയമ പ്രകാരം അറസ്റ്റ്​ ചെയ്തിരുന്നു. അതിക്രൂരമായ മർദനത്തിനും തീപ്പൊള്ള​ലടക്കം പീഡനത്തിനും കുട്ടി ഇരയായിരുന്നു.

സംഭവത്തെ തുടർന്ന്​ കുട്ടിയെ ശി​ശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ വിട്ടിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ സ്വന്തം പിതാവ്​ കുട്ടി​യെ വിട്ടുകിട്ടാൻ സമിതിക്ക്​ അപേക്ഷ നൽകിയെങ്കിലും കലക്ടറുടെ അനുമതി വേണമെന്ന കാരണം കാട്ടി തള്ളി. തുടർന്ന്,​ കലക്ടർക്ക്​ അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനു പിന്നാലെയാണ്​​ അഡ്വ. ജിബു പി. തോമസ്​ മുഖേന പിതാവ്​ ഹൈകോടതിയെ സമീപിച്ചത്​.

ഹരജിയിൽ കലക്ടർ, ശിശുക്ഷേമ സമിതി, അട്ടക്കുളങ്ങ​ര പൊലീസ്​, കുട്ടിയുടെ മാതാവ്​ എന്നിവർക്ക്​ കോടതി നോട്ടീസ്​ ഉത്തരവിട്ടു. തുടർന്നാണ്​ പിതാവിനൊപ്പം കുട്ടിയെ വിട്ടു നൽകാൻ നിർദേശിച്ചത്​.

Tags:    
News Summary - Court ordered to handed over child who brutally beaten by his stepfather to his father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.