സു​രേ​ന്ദ്ര​ന്​ പൂജപ്പുര ജ​യി​ലി​ലേ​ക്ക് മാറാൻ അനുമതി

പ​ത്ത​നം​തി​ട്ട: ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്തുണ്ടായ അക്രമങ്ങളുടെ പേരിൽ റിമാൻഡിലായ ബി.​ജെ​.പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന് ജ​യി​ൽ മാ​റാ​ൻ അ​നു​മ​തി. റാ​ന്നി മ​ജി​സ്ട്രേറ്റ്​ കോടതിയാണ്​ ജയിൽ മാറ്റത്തിന്​ അനുമതി നൽകിയത്​. ആരോഗ്യപ്രശ്​നങ്ങൾ പരിഗണിച്ച്​ തിരുവനന്തപ​ുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക്​ മാറ്റണമെന്ന അപേക്ഷയിലാണ്​ കോടതിയുടെ അനുമതി. ഉത്തരവ് ജയിലിൽ ലഭിക്കുന്ന മുറക്ക്​ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിൽനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റും.

ചിത്തിര ആട്ടവിശേഷത്തിന് മക​​​​​​െൻറ കുഞ്ഞി​​​​​​െൻറ ചോറൂണിനായി സന്നിധാനത്തെത്തിയ 52 വയസുള്ള സ്ത്രീയെ ആക്രമിച്ച കേസിലാണ് സുരേന്ദ്രനെ പൊലീസ് പ്രതിചേർത്തത്. കേസിൽ സുരേന്ദ്ര​​​​​​െൻറ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. അതേസമയം 2012ൽ യുവമോർച്ച മാർച്ചിനിടെ പമ്പക്ക്​ സമീപം ചാലക്കയം ടോൾഗേറ്റ് തകർത്ത കേസിൽ സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നു.

കെ. സുേരന്ദ്രൻ വിയ്യൂർ ജയിലിൽ
തൃശൂർ: നിലയ്ക്കലിൽ അറസ്​റ്റിലായ ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. കണ്ണൂർ കോടതിയിൽ ഹാജരാക്കി തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ രാത്രിയായതിനാലാണ് വിയ്യൂരിൽ താമസിപ്പിക്കുന്നത്. സുരേന്ദ്രനെ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി ബി.ജെ.പി പ്രവർത്തകർ ജയിലിന് മുന്നിൽ തടിച്ചുകൂടി. വൈകീട്ട് ഏഴോടെയാണ് സുരേന്ദ്രനെ വിയ്യൂരെത്തിച്ചത്. വാഹനവ്യൂഹം എത്തിയതോടെ അഭിവാദ്യങ്ങളർപ്പിച്ചും പുഷ്പവൃഷ്​ടി നടത്തിയും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. തുടർന്ന് ജില്ല പ്രസിഡൻറ്​ എ. നാഗേഷി​​​െൻറ നേതൃത്വത്തിൽ ജയിലിന് മുന്നിൽ നാമജപ സത്യഗ്രഹം ആരംഭിച്ചു. ചൊവ്വാഴ്ച കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. രാവിലെ വിയ്യൂർ ജയിലിൽ നിന്ന് സുരേന്ദ്രനുമായി പൊലീസ് സംഘം യാത്രതിരിക്കും. ജയിലിൽ നിന്ന് കൊണ്ടുപോകുന്നത് വരെ നാമജപം തുടരുമെന്ന് എ. നാഗേഷ് അറിയിച്ചു.

കോഴിക്കോ​െട്ട രണ്ട്​ കേസുകളിൽ സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കാൻ നി​ർദ്ദേശം
കോഴിക്കോട്​: കോഴിക്കോ​െട്ട രണ്ട്​ കേസുകളിൽ ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കാൻ നി​ർദ്ദേശം. കേസുകൾ നേരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ട്​ ​ കെ. സുരേന്ദ്ര​​​െൻറ അഭിഭാഷകൻ നൽകിയ അപേക്ഷയിലാണ്​ ടൗൺ പൊലീസും റെയിൽവേ പൊലീസും രജിസ്​റ്റർ ചെയ്​ത​ കേസുകളിൽ​ കോടതി പ്രാഡക്ഷൻ വാറണ്ട്​ പുറപ്പെടുവിച്ചത്​. അപേക്ഷയു​െട അടിസ്ഥാനത്തിൽ സുരേന്ദ്രനെ നവംബർ 30ന്​ കോഴിക്കോട് ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കണമെന്നാണ്​​ പൊലീസിന്​ കിട്ടിയ നിർദ്ദേശം​. പഴയ കേസുകളിൽ പൊലീസ്​ നടപടിയെടുക്കുന്നത്​ മുന്നിൽകണ്ടാണ് നേരത്തെ ജാമ്യം ​േനടാൻ ഇൗ കേസുകൾ വേഗത്തിൽ പരിഗണിക്കാൻ സു​േ​രന്ദ്ര​​​െൻറ അഭിഭാഷകൻ അപേക്ഷ നൽകിയതെന്ന്​ സൂചന.

2013-ൽ യു.പി.എ സർക്കാറി​​​െൻറ കാലത്ത്​ ബജറ്റിൽ കേരളത്തെ അവഗണിച്ചുവെന്ന്​ ആരോപിച്ച്​ ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞതിനും, 2016-ൽ തിരുവനന്തപുരത്ത്​ കുമ്മനം രാജശേഖര​​​െൻറ ഒാഫീസ്​ തകർത്തതിൽ പ്രതിഷേധിച്ച്​ അനുമതിയില്ലായത നഗരത്തിൽ പ്രകടനം നടത്തിയതിനുമായിരുന്നു പൊലീസ്​ കേസെടുത്തത്​. അന്യായമായി സംഘം ചേരൽ, പൊതുവഴി തടസപ്പെടുത്തൽ തുടങ്ങി ജാമ്യം ലഭിക്കാവുന്ന കേസുകളാണ് ചുമത്തിയിരുന്നത്​. ഇൗ പ്രതിഷേധങ്ങൾ ഉദ്​ഘാടനം ചെയ്​തത്​ ​െക. സുരേന്ദ്രനായിരുന്നു.

Tags:    
News Summary - Court allowed K Surendran to change Jail- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.