കോഴിക്കോട്: തലശ്ശേരിയിൽ െവച്ച് തന്നെ ആക്രമിച്ചതിൽ പ്രാദേശിക സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീർ. ആക്രമണത്തിനായി തലശ്ശേരി കേന്ദ്രീകരിച്ച് വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അവിടത്തെ പ്രമുഖ നേതാവിനും ഒരു ലോക്കൽ കമ്മിറ്റി അംഗത്തിനും ഇതിൽ പങ്കുണ്ട്. എന്നാൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരിൽ അന്വേഷണം ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
ആക്രമണത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്ന് കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉറപ്പുനൽകിയിട്ടുണ്ട്. പാർട്ടി അന്വേഷണംകൊണ്ട് കാര്യമില്ല. ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ പൊലീസ് ശരിയായ ദിശയിൽ അന്വേഷണം നടത്തണം. പി. ജയരാജന് അക്രമത്തിൽ പങ്കുണ്ടെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വെേട്ടറ്റ നസീർ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.