അഴിമതി: കാപെക്സ്​ എം.ഡി ആർ. രാ​ജേഷിന്​ സസ്​പെൻഷൻ

കൊല്ലം: തോട്ടണ്ടി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട്​ കാപെക്സ്​ (കേരള സ്​റ്റേറ്റ്​ ​കാഷ്യൂ വർക്കേഴ്​സ്​ അപെക്സ്​ ഇൻഡ്​സ്​ട്രിയൽ കോഓപറേറ്റിവ്​ സൊസൈറ്റി) മാനേജിങ്​ ഡയറക്ടർ ആർ. രാജേഷിനെ സസ്​പെൻഡ്​ ചെയ്തു. 2018-19 വർഷങ്ങളിലെ തോട്ടണ്ടി വാങ്ങലുമായി ബന്ധപ്പെട്ട്​​ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ്​ നടപടി. ഇക്കാലയളവിലെ തോട്ടണ്ടി ഇടപാടിനെക്കുറിച്ച്​ വിജിലൻസ്​ അന്വേഷണം നടത്താനും അനുമതി നൽകി.

2018ൽ തോട്ടണ്ടി വാങ്ങിയതിലെ ക്രമക്കേടിനെത്തുടർന്ന്​ സസ്​പെൻഡ്​ ചെയ്തിരുന്ന രാജേഷിനെ പിന്നീട്​ തിരിച്ചെടുക്കുകയായിരുന്നു. സസ്​പെൻഷൻ കാലയളവിൽ ഉപജീവന ബത്ത ക്രമവിരുദ്ധമായി കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്​. കശുമാവ്​ കർഷകർക്ക്​ ന്യായവില ലഭിക്കുന്നതിന്​ ചെറുകിട കർഷകരിൽനിന്ന്​ തോട്ടണ്ടി വാങ്ങുന്നതിനുള്ള ഉത്തരവിന്‍റെ മറവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വ്യാപാരികളിൽ നിന്ന്​ വാങ്ങിയായിരുന്നു ക്രമക്കേട്​.

ഇതുവഴി വ്യാപാരികൾക്ക്​ കൊള്ളലാഭം ലഭിക്കുകയും കാപെക്സിന്​ വൻ നഷ്ടം സംഭവിക്കുകയും ചെയ്തു. വ്യാപാരികളുമായുള്ള തോട്ടണ്ടി ഇടപാട്​ ഡയറക്ടർ ബോർഡിൽനിന്ന്​ മറച്ചുവെച്ചതായും പരിശോധനയിൽ വ്യക്തമായി. കാപെക്സ്​ എം.ഡിയുടെ ചുമതല കാഷ്യൂ കോർപറേഷൻ ചെയർമാൻ രാ​​ജേഷ്​ രാമകൃഷ്ണന്​ നൽകിയിട്ടുണ്ട്​.

Tags:    
News Summary - Corruption: Capex MD R Rajesh suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.