തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ലാറ്റ്, അപ്പാര്‍ട്ട്മെന്റ് എന്നിവയുടെ കൈമാറ്റത്തിന് ഇനി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ (കെ-റെറ) രജിസ്റ്റര്‍ ചെയ്ത കരാറിന്റെ പകര്‍പ്പ് നിർബന്ധം. 12 സെന്റില്‍ കൂടുതലുള്ള വസ്തുവില്‍ നിര്‍മിക്കുന്ന അപ്പാര്‍ട്ട്മെന്റുകളും, ഫ്ലാറ്റുകളും കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവിന് പിന്നാലെയാണ് കൈമാറ്റം രജിസ്റ്റര്‍ ചെയ്യാനും കരാറിന്റെ കോപ്പി വേണമെന്ന് ഉത്തരവിറക്കിയത്.
എട്ട് യൂനിറ്റില്‍ കൂടുതലുള്ള അപ്പാര്‍ട്ട്മെന്റുകളുടെ കൈമാറ്റം രജിസ്റ്റര്‍ ചെയ്യാനും പുതിയ ഉത്തരവ് ബാധകമാണ്.
ഫ്ലാറ്റ്, അപ്പാര്‍ട്ട്മെന്റ് കൈമാറ്റം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കെട്ടിടത്തിന്റെ യാഥാർഥ വിസ്തീര്‍ണം കാണിക്കാതെ സ്റ്റാമ്പ്ഡ്യൂട്ടി വെട്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. 12 സെന്റില്‍ കൂടുതലുള്ള ഭൂമിയിലെ നിര്‍മാണം, എട്ട് യൂനിറ്റില്‍ കൂടുതലുള്ള അപ്പാര്‍ട്ട്മെന്റുകള്‍ തുടങ്ങിയ പ്രോജക്ടുകള്‍ തുടങ്ങും മുമ്പ് തന്നെ പ്ലാന്‍, വില്പന കരാര്‍ എന്നിവയുള്‍പ്പെടെ കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്ലോട്ടുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, കെട്ടിടങ്ങള്‍ ഇവയുടെ വില്പന നടത്തുന്ന പ്രമോട്ടര്മ്മാര് ചെലവിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ പണം മുൻകൂറായോ, അപേക്ഷ ഫീസായോ വാങ്ങാന്‍ പാടില്ലെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.