Posted On
date_range Updated On
date_range വെള്ളച്ചാട്ടത്തിൽ യുവതികളെ കടന്നുപിടിച്ച പൊലീസുകാർക്ക് സസ്പെൻഷൻ
കൊച്ചി: പിറവം അരീക്കൽ വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളെ കടന്നുപിടിച്ച സംഭവത്തിൽ രണ്ടുപൊലീസുകാരെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ പരീത്, ബിജു എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ സ്ത്രീകളുടെ പരാതിയിൽ മൂവാറ്റുപുഴ സ്റ്റേഷനിലെ സി.പി.ഒമാരായ പരീതിനെയും ബിജുവിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. എറണാകുളം സ്വദേശിനികളായ യുവതികൾ സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഇവർ കടന്നുപിടിച്ചെന്നായിരുന്നു പരാതി. യുവതികൾ പ്രതികരിച്ചതോടെ ഇവരെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. രാമമംഗലം പൊലീസ് സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.