Posted On
date_range Updated On
date_range മന്ത്രിമാർക്ക് വേണ്ട; നാഥനില്ലാതെ 13ാം നമ്പർ സ്റ്റേറ്റ് കാർ
തിരുവനന്തപുരം: വീണ്ടും വിവാദത്തിന് തിരികൊളുത്തി 13ാം നമ്പർ സ്റ്റേറ്റ് കാർ. ദുശ്ശകുന പേടി കാരണം പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാർ ഏറ്റെടുക്കാൻ മന്ത്രിമാർ ആരും ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ പിണറായി സർക്കാരിന്‍റെ തുടക്കത്തിലും പതിമൂന്നാം നമ്പർ കാർ ആരുമെടുക്കാത്തത് വിവാദമായിരുന്നു.
വിവാദത്തിനു പിന്നാലെ ധനമന്ത്രി തോമസ് ഐസക് പതിമൂന്നാം നമ്പർ കാർ ഏറ്റെടുക്കുകയായിരുന്നു. രാശിയില്ലാത്ത വീടെന്ന് പേരുകേട്ട മൻമോഹൻ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കുകയും ചെയ്തിരുന്നു തോമസ് ഐസക്.
ടൂറിസം വകുപ്പാണ് മന്ത്രിമാർക്ക് കാർ നൽകുന്നത്. 2011 ല്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തും 13 ാം നമ്പര്‍ കാര്‍ ഉണ്ടായിരുന്നില്ല. അതിന് മുമ്പ് 2006 ല്‍ വി.എസ് അച്യൂതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്ത് എം.എ ബേബിയായിരുന്നു 13ാം നമ്പര്‍ കാര്‍ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.