ഹർത്താൽ ആഹ്വാനം: ഡീൻ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹരജി

തൃശൂർ: മിന്നൽ ഹർത്താലുകൾ നിരോധിച്ച ഹൈകോടതി ഉത്തരവിനെ മറികടന്ന്​ ഹർത്താലാഹ്വാനം ചെയ്​ത യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന പ്രസിഡൻറ്​ ഡീൻ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹരജി. മുൻകൂർ നോട്ടീസ്​ നൽകാതെ ഹറത്താലിന്​ ആഹ്വാനം ചെയ്​ത ഡീനിനെതിരെ ചേംബർ ഒാഫ്​ കൊമേഴ്​സും തൃശൂർ മലയാളവേദിയുമാണ്​ ഹരജി സമർപ്പിക്കുന്നത്​. മിന്നല്‍ ഹര്‍ത്താലുകള്‍ക്കെതിരെ ഹൈകോടതിയെ സമീപിച്ച കക്ഷികളാണ് ഇവര്‍.

ജനുവരി മൂന്നാം തീയതി നടന്ന ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചു കൊണ്ട് ഹൈകോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ബെഞ്ചി​​െൻറ ഉത്തരവിൽ ഏഴുദിവസത്തെ മുൻകൂർ നോട്ടീസ്​ നൽകാതെ ഹർത്താലിന്​ ആഹ്വാനം ചെയ്യരുതെന്ന്​ നിഷ്​കർഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പെരിയ കല്യോട്ട്​ രണ്ട്​ യൂത്ത്​ കോൺഗ്രസ്​​ പ്രവർത്തകരെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച്​ ഡീൻ സംസ്ഥാന വ്യാപക ഹർത്താലിന്​ ആഹ്വാനം ചെയ്യുകയായിരുന്നു.

മിന്നൽ ഹർത്താൽ നിരോധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചിന് മുമ്പിലാണ് ചേംബർ ഒാഫ്​ കൊമേഴ്​സും മലയാള വേദിയും കോടതിയലക്ഷ്യ ഹരജി നല്‍കുന്നത്.

Tags:    
News Summary - Contempt of court plea against Deen Kuriyakose - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.