പടം: പി.സന്ദീപ്​

കെ. സുധാകരന്​ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം

മട്ടന്നൂര്‍: നിയുക്ത കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരന്‍ എം.പിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നേതാക്കള്‍ സ്വീകരണം നല്‍കി. ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനന്‍, റിജില്‍ മാക്കുറ്റി, ചന്ദ്രന്‍ തില്ലങ്കേരി, എം.സി. കുഞ്ഞമ്മദ് മാസ്​റ്റര്‍, സുരേഷ് മാവില തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

കെ. സുധാകരൻ 16ന്​ രാവിലെയാണ്​ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുക. മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിയാലോചനകൾക്കുശേഷമാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. 16ന് രാവിലെ11ന്​ ഇന്ദിര ഭവനിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്ന്​ സ്ഥാനം ഏറ്റെടുക്കും. വ്യാഴാഴ്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുധാകരന് പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.