എം.കെ. രാഘവന്‍റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ; വീട്ടിലേക്ക് മാർച്ച്

കണ്ണൂര്‍: മാടായി കോളജിലെ നിയമന വിവാദത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ എം.കെ. രാഘവൻ എം.പിയുടെ കോലം കത്തിച്ചു. കണ്ണൂർ കുഞ്ഞിമംഗലത്തെ എം.പിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ ശേഷമാണ് കോലം കത്തിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലും കോൺഗ്രസ് പ്രവർത്തകർ എം.കെ. രാഘവനെതിരെ പ്രതിഷേധിച്ചിരുന്നു. മാടായി കോളജിലെത്തിയ രാഘവനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു.

കോൺഗ്രസ് പ്രവർത്തകർ വസ്തുതകൾ മനസിലാക്കണം -എം.കെ. രാഘവൻ

ന്യൂഡൽഹി: പി.എസ്.സി മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം നടത്തിയ​തെന്നും ആരോപണങ്ങൾ ഉന്നയിച്ച് തന്നെ തകർക്കാൻ കഴിയില്ലെന്നും എം.കെ. രാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൈകൾ പരിശുദ്ധമാണ്. എന്നെ ഇല്ലാതാക്കാനുള്ള എല്ലാ ​ശ്രമവും പരാജയപ്പെടും. നല്ലവരായ കോൺഗ്രസ് പ്രവർത്തകർ വസ്തുതകൾ മനസിലാക്കണമെന്നും രാഘവൻ പറഞ്ഞു.

മാടായി കോ-ഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് നിയമനം നൽകിയെന്നാണ് ആരോപണം. ബന്ധുവായ സി.പി.എം പ്രവര്‍ത്തകന് നിയമനം നല്‍കിയെന്നാണ് ആരോപിക്കുന്നത്.

Tags:    
News Summary - Congress workers protest against MK Raghavan MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.