ലക്ഷ്മി പ്രിയ, ജിബി പാത്തിക്കൽ

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയക്ക് പകരം കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ട്വന്‍റി-20 സ്ഥാനാർഥി

പെരുമ്പാവൂരിലെ ട്വന്‍റി 20 സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന ലക്ഷ്മി പ്രിയക്ക് പകരം മുൻ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ജിബി പാത്തിക്കലിനെ മത്സരിപ്പിക്കാൻ എൻ.ഡി.എ. അവസാന നിമിഷം വോട്ടേഴ്സ് ലിസ്റ്റിൽ ലക്ഷ്മിപ്രിയയുടെ പേരില്ല എന്നത് ട്വന്‍റി20ക്ക് തിരിച്ചടിയായി. തുടർന്ന് പുതിയ സ്ഥാനാർഥിയെ രംഗത്തിറക്കുയായിരുന്നു.

തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ ഇപ്പോൾ താമസിക്കുന്നതെങ്കിലും അവിടുത്തെ വോട്ടർ പട്ടികയിലും ഇവരുടെ പേരില്ല. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം പെരുമ്പാവൂർ മണ്ഡലത്തിൽ നിശ്ചയിച്ചിരുന്ന റോഡ് ഷോയും അവസാന നിമിഷം റദ്ദാക്കി. റോഡ് ഷോക്കായി വെച്ചിരുന്ന ഫ്ലെക്സ് അടക്കം അവിടെ നിന്നും നീക്കുകയായിരുന്നു.

സിനിമ താരവും 'അമ്മ' സംഘടനയുടെ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയയെ വലിയ ആവേശത്തോടെയാണ് ട്വന്റി-20 പെരുമ്പാവൂരിൽ അവതരിപ്പിച്ചത്. എന്നാൽ വോട്ടർ പട്ടികയിലെ പേര് സംബന്ധിച്ച സാങ്കേതിക പ്രശ്നം തിരിച്ചടിയാവുകയായിരുന്നു. നേരത്തെ ബി.ജെ.പി അനുകൂല നിലപാടുകൾ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള ലക്ഷ്മിപ്രിയ, വികസന രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം മുൻനിർത്തിയാണ് ഇത്തവണ ട്വന്റി-20 സ്ഥാനാർഥിയായത്. പെരുമ്പാവൂർ തന്റെ അയൽപക്കമാണെന്നും മണ്ഡലത്തിലെ പ്രശ്നങ്ങൾ നേരിട്ടറിയാമെന്നും അവർ മുമ്പ് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Congress to field Vice President Twenty-20 candidate in Perumbavoor instead of Lakshmi Priya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.