കോണ്‍ഗ്രസ് വില്ലേജ് ഓഫിസ് ധര്‍ണ ഫെബ്രുവരി 19ന്; പ്രതിഷേധം ജനദ്രോഹ ബജറ്റ് നിര്‍ദേശങ്ങള്‍ക്കും ഭൂനികുതി വര്‍ധനവിനും എതിരെ

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ധർണ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദേശങ്ങള്‍ക്കും ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചതിനുമെതിരെ ഫ്രെബ്രുവരി 19ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.

വില്ലേജ് ഓഫീസ് ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് തലക്കളത്തൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തിരുവനന്തപുരത്ത് തൈക്കാട്,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഉള്ളൂര്‍, എഐസിസി സെക്രട്ടറി വി.കെ അറിവഴകന്‍ നെടുമങ്ങാട്, മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ.മുരളീധരന്‍ വട്ടിയൂര്‍ക്കാവ്, വി.എം.സുധീരന്‍ തൃശ്ശൂര്‍ നടത്തറ പൂച്ചട്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകര,സംഘടന ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു നേമം തിരുമല എന്നിവടങ്ങളിലെ വില്ലേജ് ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്യും.

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം വിഎസ് ശിവകുമാര്‍ തിരുവനന്തപുരം, കെപിസിസി വൈസ് പ്രസിഡന്റ് എന്‍. ശക്തന്‍ കാട്ടാക്കട വിളവൂര്‍ക്കല്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാര്‍ കോട്ടുകാല്‍ തിരുപുറം, ജി.എസ് ബാബു നേമം വള്ളക്കടവ്, ദീപ്തി മേരി വര്‍ഗീസ് തിരുവനന്തപുരം, ഡിസിസി പ്രസിഡന്‍റ് പാലോട് രവി നെടുമങ്ങാട്, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പി.സി വിഷ്ണുനാഥ് എംഎല്‍എ കൊല്ലം ഇളമ്പള്ളൂര്‍, ബിന്ദുകൃഷ്ണ തൃക്കടവൂര്‍, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് മുണ്ടയ്ക്കല്‍, കെപിസിസി ജനറല്‍ സെക്രട്ടറി എം.എം നസീര്‍ കടയ്ക്കല്‍,

കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളംമധു അടൂര്‍, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പത്തനംതിട്ട, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ഷാനിമോള്‍ ഉസ്മാന്‍ പള്ളിപ്പുറം, ജോണ്‍സണ്‍ എബ്രഹാം കറ്റാനം, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എ.എ ഷുക്കൂര്‍ അമ്പലപ്പുഴ നോര്‍ത്ത്, കെ പി ശ്രീകുമാര്‍ വള്ളിക്കുന്നം, എം.ജെ ജോബ് പുന്നപ്ര നോര്‍ത്ത്, ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് ആലപ്പുഴ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം, കെ.സി. ജോസഫ് അതിരമ്പുഴ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഏറ്റുമാനൂര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി എ സലീം കാഞ്ഞിരപ്പള്ളി നോര്‍ത്ത്, ജോസി സെബാസ്റ്റ്യന്‍ ചങ്ങനാശ്ശേരി തൃക്കൊടിത്താനം, ഇടുക്കിയില്‍ ഡിസിസി പ്രസിഡന്റ്് സിപി മാത്യു,

രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബെന്നി ബെഹ്നാന്‍ എംപി അങ്കമാലി, റോജി എം ജോണ്‍ ഐയ്യന്തോള്‍, ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴ, അജയ് തറയില്‍ പള്ളിരുത്തി, കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍ കുന്നത്തുനാട്, ഹൈബി ഈഡന്‍ എംപി തൃക്കാക്കര, കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ അബ്ദുള്‍ മുത്തലീബ് ആലുവ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എറണാകുളം,

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രമണ്യന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. ജയന്ത് എന്നിവര്‍ കോഴിക്കോട് തലക്കളത്തൂര്‍, പിഎം നിയാസ്, ബാലുശ്ശേരി കൊക്കല്ലൂര്‍, രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍കുമാര്‍ എംഎല്‍എ മലപ്പുറം, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍, ആലിപ്പറ്റ ജമീല കാളികാവ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ തൃശ്ശൂര്‍ അരുണാട്ടുകര പുലവഴി,

പാലക്കാട് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.എ. തുളസി ആലത്തൂര്‍ കുനിശ്ശേരി, സി.ചന്ദ്രന്‍ പിരായി, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ കുഴല്‍മന്ദം, രാഷ്ട്രീയകാര്യ സമിതി അംഗം പിജെ ജയലക്ഷി വയനാട് മാനന്തവാടി, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ കല്‍പ്പറ്റ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് പേരാവൂര്‍ കണിച്ച, ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കണ്ണൂരിലും നടക്കുന്ന വില്ലേജ് ഓഫീസുകള്‍ക്ക് മുന്നിലെ ധര്‍ണ ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് ജില്ലയില്‍ മാര്‍ച്ച് രണ്ടിനായിരിക്കും വില്ലേജ് ഓഫീസ് ധര്‍ണ.

ഭൂനികുതിയില്‍ അമ്പത് ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തിയത് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ജനങ്ങളെ പിഴിയുന്നത്. ഭൂനികുതി, വൈദ്യുതി നിരക്ക്, വെള്ളക്കരം, കെട്ടിടനികുതി എന്നിവയെല്ലാം വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പിണറായി സര്‍ക്കാര്‍ കിഫ്ബി വഴിയുള്ള പദ്ധതികള്‍ക്കും യൂസര്‍ഫീ എന്ന പേരില്‍ പണം പിരിക്കാനുള്ള നടപടി എടുക്കുമെന്നും എം. ലിജു വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - Congress state wide Village Office Dharna on February 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.