അൻവർ ജനപിന്തുണയുള്ള നേതാവ്; അങ്ങനെയൊരാളെ കോൺഗ്രസ് വേണ്ടെന്ന് പറയില്ല -കെ. സുധാകരൻ

കണ്ണൂർ: പി.വി. അൻവർ ജനപിന്തുണയുള്ള നേതാവാണെന്നും അങ്ങനെയൊരു രാഷ്ട്രീയക്കാരനെ വേണ്ടെന്ന് കോൺഗ്രസ് പറയില്ലെന്നും കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവറിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

അൻവർ നയപരമായ സമീപനം സ്വീകരിച്ച് സി.പി.എമ്മിൽ നിന്ന് വന്ന ആളാണ്. കോൺഗ്രസിലേക്ക് അദ്ദേഹം വരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. വരാമെന്ന് അദ്ദേഹം ഏൽക്കുകയും ചെയ്തതാണ്. ചില സാ​ങ്കേതികമായ പ്രശ്നങ്ങളാൽ അത് നടക്കാതെ പോയി. കോൺഗ്രസിലേക്ക് വരാൻ അദ്ദേഹം തയാറാണെങ്കിൽ പാർട്ടി അക്കാര്യം പരിശോധിക്കുകയും ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.

നിലമ്പൂരിലേത് സർക്കാറിനെതിരായ വിധിയെഴുത്താണ്. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് വിജയിക്കില്ല. അവിടെ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മുസ്‍ലിം ലീഗ് സ്വന്തം സ്ഥാനാർഥിക്ക് വേണ്ടി പോലും ഇതുപോലെ പ്രവർത്തിച്ചിട്ടുണ്ടാകില്ല. ഷൗക്കത്തിന്റെ വിജയം ഞങ്ങൾ ആദ്യം മുതലേ പറഞ്ഞതാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Congress needs PV Anvar Says K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.