തിരുവനന്തപുരം: ജനകീയവിഷയങ്ങൾ ഏറ്റെടുത്ത് സമരം ചെയ്യുന്നതിൽ പാർട്ടി വീഴ്ച വരുത്തുന്നതിെനതിരെ കടുത്ത വിമർശനവുമായി കെ. മുരളീധരൻ എം.എൽ.എ. ബുധനാഴ്ച ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിലാണ് മുരളി വിമർശനം ഉയർത്തിയത്. ‘‘കുടുംബസംഗമങ്ങൾ നടത്തുന്നത് നല്ല കാര്യമാണ്. അതുകൊണ്ട് മാത്രം കാര്യമില്ല. പനിയും വിലക്കയറ്റവും ഉൾപ്പെടെ ജനകീയവിഷയങ്ങൾ ഏറ്റെടുത്ത് പാർട്ടി ശക്തമായ സമരത്തിന് തയാറാകണം. കാര്യമായി സമരം ചെയ്തില്ലെങ്കിലും കഴിഞ്ഞതവണ നമുക്ക് തിരിച്ചുവരാൻ സാധിച്ചു. ഇപ്പോൾ അതല്ല സ്ഥിതി.
പ്രതിപക്ഷത്തിരുന്ന് ഗുണഭോക്താക്കളാകാൻ ഇപ്പോൾ നമ്മൾ മാത്രമല്ല ഉള്ളത്. എല്ലാ വിഷയവും ഏറ്റെടുത്ത് ശക്തമായ സമരവുമായി ഇപ്പോൾ ബി.െജ.പി എല്ലായിടത്തും ഉണ്ട്. നമ്മൾ ഇപ്പോൾ കൺവെൻഷൻ പാർട്ടിയായി മാറി. ക്ലിഫ് ഹൗസിലായിരുന്ന നമ്മൾ ഇപ്പോൾ കേൻറാൺമെൻറ് ഹൗസിലാണ്. ഇനി ഏത് ഹൗസിലേക്കാണ് പോകുകയെന്ന് ജനം ചോദിച്ചുതുടങ്ങിയിട്ടുണ്ട്. ഇടതുമുന്നണിയുടെ പോരായ്മകൾ കൊണ്ടുമാത്രം നമുക്ക് തിരിച്ചുവരാൻ കഴിയില്ല. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാതിരിക്കരുത്’’ -മുരളി തുറന്നുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.