Posted On
date_range Updated On
date_range കോൺഗ്രസ് വിട്ട വിജയൻ തോമസ് ബി.ജെ.പി അംഗത്വം സ്വീകരിച്ചു
ന്യൂഡൽഹി: കോൺഗ്രസ് വിട്ട കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങ് അംഗത്വം നൽകി. ടോം വടക്കനും ഒപ്പമുണ്ടായിരുന്നു.
സ്ഥാനാർഥിയാകില്ലെന്ന് ഉറപ്പായതോടെയാണ് വിജയൻ തോമസ് രാജിെവച്ചത്. അദ്ദേഹം നേമത്ത് മത്സരിക്കാൻ താൽപ്പര്യപ്പെട്ടിരുന്നതായാണ് വിവരം. വിജയൻ തോമസിന് പകരം മറ്റ് പേരുകൾ പരിഗണിച്ചതോടെയാണ് േനതൃത്വവുമായി ഇടഞ്ഞത്. നേരത്തെയും അദ്ദേഹം സംസ്ഥാന നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടർന്ന് പാർട്ടി വിടാൻ തീരുമാനിച്ചിരുന്നു. തുടർന്ന് നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് മടക്കികൊണ്ട് വരികയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കെ.ടി.ഡി.സിയുടെ ചെയർമാനായിരുന്നു വിജയൻ തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.