Posted On
date_range Updated On
date_range കേരളത്തിൽ കോൺഗ്രസ്-ഇ.ഡി കൂട്ടുകെട്ട് -എം.വി ഗോവിന്ദൻ
തിരുവനന്തപുരം: കോൺഗ്രസ് - ഇ.ഡി കൂട്ടുകെട്ടാണ് കേരളത്തിൽ പ്രവർത്തിക്കുന്നത് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ആരോപണം. ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിന് വിശ്വാസ്യത വരുത്താനാണ് കോൺഗ്രസ് എം.എൽ.എമാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമായ നിലപാടാണ് കേരളത്തിൽ സ്വീകരിക്കുന്നത്.
കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗമായി കേരളത്തിലെ എം.എൽ.എമാരും പ്രതിപക്ഷ നേതാവും കെ. സുധാകരനും എടുക്കുന്ന നിലപാട് ഇ.ഡി. കോൺഗ്രസ് കൂട്ടുകെട്ടാണെന്നും അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.