തോറ്റാലും ജയിച്ചാലും ത്രിപുരയിലെ കോൺഗ്രസ്-സി.പി.എം സഖ്യം ശരിയാണ് -എം.വി ഗോവിന്ദൻ

തിരുവനന്തപുരം: തോറ്റാലും ജയിച്ചാലും ത്രിപുരയിലെ കോൺഗ്രസ് - സി.പി.എം സഖ്യം ശരിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കുറഞ്ഞ വോട്ടാണ് ഉള്ളതെങ്കിലും അവിടെ കോൺഗ്രസുമായി നടത്തിയ നീക്കുപോക്ക് ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയെ എതിർക്കാനാണ് സഖ്യമുണ്ടാക്കിയത്. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് ഒറ്റക്ക് കഴിയില്ല. ത്രിപുരയിൽ കോൺഗ്രസിനും സി.പി.എമ്മിനും പ്രവർത്തിക്കാനാവാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി കോൺഗ്രസിന് വോട്ട് മറിച്ചെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിൽ റെയിൽവേ വികസനം നടത്താൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ല. കേന്ദ്രമന്ത്രി വി. മുരളീധരൻ കേരളത്തിന് ഒന്നും ലഭിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Tags:    
News Summary - Congress-CPM alliance in Tripura is right says MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.