പി.ടി. തോമസി​െൻറ നിലപാടിനെ തള്ളി കോൺഗ്രസ് 

തിരുവനന്തപുരം: കെ.എം. മാണിക്കെതിരെ കഴിഞ്ഞദിവസം പി.ടി. തോമസ് എം.എൽ.എ നടത്തിയ അഭിപ്രായപ്രകടനം കോൺഗ്രസി​െൻറയോ യു.ഡി.എഫി​െൻറയോ അല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പി.ടി. തോമസിേൻറത് വ്യക്തിപരമായ അഭിപ്രായമാണ്. അത് മുന്നണിയുടേതോ പാർട്ടിയുടേതോ അല്ല. കെ.എം. മാണി സ്വയം മുന്നണി വിട്ടുപോകുകയായിരുന്നു. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും പിന്തുണ സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി സി.പി.എം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈന് ക്ലീൻ ചിറ്റ് നൽകിയതിലൂടെ ഗുണ്ടകളെ സംരക്ഷിക്കുന്ന പാർട്ടിയാണെന്ന്  സി.പി.എം തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.


പി.ടി. തോമസി​െൻറ നിലപാട് കെ.പി.സി.സിയും തള്ളി
തിരുവനന്തപുരം: കെ.എം. മാണി യു.ഡി.എഫിലേക്ക് തിരിച്ചുവരേണ്ടതില്ലെന്ന പി.ടി. തോമസി​െൻറ നിലപാട് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. മാണി മുന്നണിയിലേക്ക് തിരിച്ചുവരണമെന്ന് തന്നെയാണ് യു.ഡി.എഫും കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്. യു.ഡി.എഫ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവാണ് കെ.എം. മാണി. അഭിപ്രായ പ്രകടനങ്ങള്‍ നടത്തുംമുമ്പ് എം.എൽ.എമാര്‍ പാര്‍ട്ടിയുടെ അഭിപ്രായം ആരായണം. ആര്‍ത്തവത്തെപ്പറ്റിയുള്ള ത​െൻറ അഭിപ്രായം പാര്‍ട്ടിയുടെ അഭിപ്രായമല്ല. ഇക്കാര്യത്തിൽ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - congress against pt thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.