Posted On
date_range Updated On
date_range കൺസഷൻ നിഷേധം: കൊല്ലത്ത് വിദ്യാർഥികൾ ബസുകൾ തകർത്തു
കൊല്ലം: വിദ്യാർഥികൾക്കുള്ള യാത്രാ കൺസഷൻ നൽകാൻ സ്വകാര്യ ബസുടമകൾ തയാറാകാത്തതിൽ പ്രതിക്ഷേധിച്ച് കെ.എസ്.യു നേത്യത്വത്തിൽ സംഘടിച്ചെത്തിയ വിദ്യാർഥികൾ സ്വകാര്യ ബസുകൾക്ക് നേരെ കല്ലേറ് നടത്തി. കല്ലേറിൽ രണ്ട് ബസുകളുടെ ചില്ല് തകർന്നു.
വെള്ളിയാഴ്ച 11.30 ഓടെയായിരുന്നു ചിന്നക്കടയിലായിരുന്നു സംഭവം. പുതിയ ബസ് നിരക്ക് നിലവിൽ വന്ന ശേഷം സ്വകാര്യ ബസുകൾ വിദ്യാർഥി കൺസഷൻ അനുവദിച്ചിരുന്നില്ല. ഇതാണ് വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് രംഗം ശാന്തമാക്കി. ബസുകൾ റോഡിന് കുറുകെയിട്ട് ഗതാഗതം തടസപ്പെടുത്താൻ ബസ് ജീവനക്കാർ ശ്രമിച്ചുവെങ്കിലും പൊലീസ് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.