സമഗ്ര കായിക നയം ജനുവരിയിൽ -മന്ത്രി വി. അബ്​ദുറഹ്മാൻ

തൃശൂർ: സംസ്ഥാനത്ത് ജനുവരിയിൽ സമഗ്രമായ കായിക നയത്തിന് രൂപം നൽകുമെന്ന് കായിക മന്ത്രി വി. അബ്​ദുറഹ്മാൻ. കായിക രംഗത്തെ വളർച്ചക്കായി 12 വർഷത്തെയും നാലു വർഷത്തെയും രണ്ട് പദ്ധതികൾക്കാണ് രൂപം നൽകുയാണ്​ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ജില്ലാതലങ്ങളിൽ സ്‌പോർട്‌സ് കൗൺസിലുകളുടെയും മുൻ കായികതാരങ്ങളുടെയും നിലവിലുള്ളവരുമായി ചർച്ച നടത്തി വരികയാണെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

എല്ലാ പഞ്ചായത്തുകളിലും ഒരു കളിക്കളം എന്ന ലക്ഷ്യത്തി​െൻറ ഭാഗമായി ആദ്യഘട്ടത്തിൽ 100 പഞ്ചായത്തുകളുടെ പ്രഖ്യാപനം ഉടൻ നടത്തും. കുന്നംകുളത്ത് സ്‌പോർട്‌സ് മെഡിസിൻ സെൻറർ ഉടൻ പ്രവർത്തനം ആരംഭിക്കും. തൃശൂർ ലാലൂരിലെ ഐ.എം. വിജയൻ സ്റ്റേഡിയത്തി​െൻറ നിർമാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാങ്കേതിക തടസം പരിഹരിച്ച് മുന്നോട്ട് പോകും. 2016 ൽ ആരംഭിച്ച നിർമ്മാണമാണ്. എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നതിനുള്ള നടപടികളെയുക്കും.

മാലിന്യ നീക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും കോർപറേഷനുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കും. കോർപറേഷൻ സ്റ്റേഡിയം പൂർണ്ണസജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിദ്യാർഥികൾക്കും റഫറിമാർക്കും പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കും. സംസ്ഥാനത്ത് കൂടുതൽ ടൂർണമെൻറുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പി. ബാലചന്ദ്രൻ എം.എൽ.എ, കലക്ടർ ഹരിത.വി.കുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Comprehensive sports policy in January - Minister V. Abdurrahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.