Posted On
date_range Updated On
date_range രേഖകൾ കൊണ്ടുവരാനെന്ന് പറഞ്ഞ് യുവാവ് മുങ്ങി; വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന് പരാതി
നെടുമ്പാശ്ശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയശേഷം യുവാവ് ഗൾഫിലേക്ക് കടന്നതായി പരാതി. കൊല്ലം സ്വദേശിനിയാണ് ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകിയത്.
ടി.ടി.സി പഠനത്തിനുശേഷം കൊച്ചിയിലെ ഒരു മാട്രിമോണിയൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ആലുവയിലെ ജ്യൂസ് കടയിൽ ജോലി ചെയ്യുകയായിരുന്ന കാസർകോട് സ്വദേശിയായ മുഹമ്മദ് ആഷിഖുമായി പ്രണയത്തിലാകുന്നത്. തുടർന്ന് ഇരുവരും ആലുവയിൽ വാടക വീടെടുത്ത് ഒരുമിച്ച് താമസിച്ചു.
വിവാഹം രജിസ്റ്റർ ചെയ്യാൻ വീട്ടിൽനിന്ന് തിരിച്ചറിയൽ രേഖയും മറ്റും കൊണ്ടുവരാമെന്നുപറഞ്ഞ് കഴിഞ്ഞ 30നാണ് യുവാവ് മുങ്ങിയത്. തുടർന്ന്, ഖത്തറിൽനിന്ന് ഫോണിൽ വിളിച്ച് വിവാഹം കഴിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.