Posted On
date_range Updated On
date_range ആറാം ക്ലാസുകാരിയുടെ മുടി മുതിർന്ന വിദ്യാർഥിനികൾ മുറിച്ചതായി പരാതി
കൊല്ലം: കൊല്ലത്ത് മുതിർന്ന വിദ്യാർഥിനികൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. സ്കൂളിലെ ഓണാഘോഷത്തിനിടെയാണ് സംഭവം. മുതിർന്ന വിദ്യാർഥികൾ സിഗരറ്റ് വലിക്കുന്നത് കുട്ടി കണ്ടിരുന്നു. അതിന്റെ പേരിൽ മുതിർന്ന വിദ്യാർഥികളായ ആറുപേർ ചേർന്ന് പെൺകുട്ടിയുടെ മുടി മുറിക്കുകയായിരുന്നു. കൊല്ലത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലാണ് സംഭവം.
പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതിനാൽ തലയിൽ ഷാൾ ധരിച്ച് മുടി മറച്ചാണ് പെൺകുട്ടി നടന്നിരുന്നത്. രണ്ടുദിവസത്തിന് ശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. പരാതിയെ തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം സ്‌കൂളിലെത്തി കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.