കേരള മദ്യനിരോധന സമിതി സംഘടിപ്പിച്ച വാഹന ജാഥ സമാപനം പുല്ലൂരിൽ സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മദ്യനിരോധന സമിതി പ്രവർത്തകർക്കെതിരെ ഭീഷണിയെന്ന് പരാതി

തിരൂർ: പുറത്തൂർ ആശുപത്രിപടിയിൽ മദ്യനിരോധന സമിതി പ്രവർത്തകർക്കെതിരെ ഭീഷണി. സി.പി.എമ്മിനും കെ.ടി. ജലീൽ എം.എൽ.എക്കുമെതിരെ പ്രസംഗിച്ചാൽ വിവരമറിയുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. ‘മദ്യം ഒഴുക്കിയ എൽ.ഡി.എഫിന് വോട്ടില്ല’ എന്ന പ്രമേയത്തിൽ മദ്യ നിരോധന സമിതി സംഘടിപ്പിച്ച വാഹന ജാഥ സമാപിച്ചു. 30ഓളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. മദ്യ നിയന്ത്രണാധികാരം 2017ൽ റദ്ദാക്കിയ വ്യക്തിയാണ് തവനൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെന്നും ഇടതുപക്ഷത്തിനെതിരെ വോട്ട് രേഖപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.തലക്കാട് പുല്ലൂരിൽ സമാപന സമ്മേളനം മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മജീദ് മാടമ്പാട്ട് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസന്റ് മാളിയേക്കൽ, സംസ്ഥാന കോഓഡിനേറ്റർ പ്രഫ. ടി.എം. രവീന്ദ്രൻ, മഹിള വേദി സംസ്ഥാന അധ്യക്ഷൻ പ്രഫ. ഒ.ജെ. ചിന്നമ്മ, ജനറൽ സെക്രട്ടറി ഇയ്യച്ചേരി പത്മിനി, ജില്ല സെക്രട്ടറി പി.വി. ഉദയകുമാർ, ജില്ല ഭാരവാഹികളായ ഉമർ മഞ്ചേരി, റസാക്ക് കൊണ്ടോട്ടി, സി. സുനിത, ആമിന, താലൂക്ക് മഹിള വിഭാഗം ചെയർപേഴ്സൻ ടി.വി. റംഷീദ, ഫൈസൽ ബാബു പുല്ലൂർ, ഹമീദ് കട്ടച്ചിറ, മുബാറക്ക് പുല്ലൂർ എന്നിവർ സംസാരിച്ചു.ജാഥയെ ആക്രമിക്കാനുള്ള സി.പി.എം പ്രവർത്തകരുടെ നീക്കത്തെ ജനാധിപത്യപരമായി ചെറുക്കുമെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി ഷാറൂൻ അഹമ്മദ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഫാദിൽ കോട്ട് അധ്യക്ഷത വഹിച്ചു. അൻഷിദ്‌ രണ്ടത്താണി, ടി.പി. ജുനൈദ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Complaint alleging threats against Liquor Prohibition Committee activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.