Posted On
date_range Updated On
date_range മദ്യം വിറ്റെന്ന് ആരോപിച്ച് എക്സൈസ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി
കോതമംഗലം: മദ്യം വിറ്റെന്ന് ആരോപിച്ച് കോതമംഗലം എക്സൈസ് ഓഫിസിലെ ഉദ്യോഗസ്ഥർ യുവാവിനെ മർദിച്ചെന്ന് പരാതി. കൈകൾക്കും നടുവിനും പരിക്കേറ്റ കോഴിപ്പിള്ളി ഇഞ്ചപ്പിള്ളിയിൽ ശ്രീധരനെ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിപ്പിള്ളിക്കവലക്ക് സമീപം ചായക്കട നടത്തുന്ന ശ്രീധരൻ തൊട്ടടുത്ത സഹോദരെൻറ കടയിൽ ചെന്നപ്പോഴാണ് എക്സൈസ് സംഘം അവിടെ എത്തിയത്. കടയുടെ അകത്ത് കൊണ്ടുപോയി തീരാറായ മദ്യക്കുപ്പി കാണിച്ച് ഇവിടെ മദ്യവിൽപനയാണോടാ എന്ന് ചോദിച്ച് മർദിച്ചതായും ഓഫിസിലെത്തിച്ച് മർദനം തുടർന്നതായുമാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.