മലപ്പുറം: ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിവെച്ചതായി പരാതി. മലപ്പുറം വളാഞ്ചേരി സ്വദേശിനിയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. തനിക്ക് നിരന്തരം അശ്ലീല മെസ്സേജുകളും ഫോൺവിളികളും വരികയാണെന്ന് പരാതിയിൽ പറയുന്നു.
മെസ്സേജുകളും ഫോൺവിളികളും കാരണം പൊറുതിമുട്ടിയിരിക്കുകയാണ് യുവതി. രാത്രിയും പകലും വ്യത്യാസമില്ലാതെ കോളുകൾ വരികയാണ്. ട്രെയിനിലെ ശുചിമുറിയിൽ ഇങ്ങനെ നമ്പർ എഴുതിവെച്ചിട്ടുണ്ട് എന്ന് അറിയിക്കാനായും ചിലർ വിളിച്ചുവെന്ന് ഇവർ പറഞ്ഞു.
പലരും ഫോണിലൂടെ മോശമായാണ് സംസാരിക്കുന്നത്. മെമു ട്രെയിനിന്‍റെ ശുചിമുറിയിലാണ് നമ്പർ എഴുതിവെച്ചത്. താനുമായി വ്യക്തിപരമായി പ്രശ്നങ്ങളുള്ള ചിലരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും വർഷങ്ങൾക്ക് മുമ്പും ഇത്തരത്തിലൊരു അനുഭവമുണ്ടായിരുന്നെന്നും യുവതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.