കൊച്ചി: സർവിസ് കാര്യങ്ങളിൽ തീർപ്പ് കൽപിക്കാനും നിയമനത്തിന് നിർദേശം നൽകാനും സംസ്ഥാന ഭിന്നശേഷി കമീഷന് അധികാരമില്ലെന്ന് ഹൈകോടതി. നിയമവകുപ്പിലെ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് - രണ്ട് തസ്തികയിൽ കേൾവി വൈകല്യമുള്ള ഉദ്യോഗാർഥിക്ക് നിയമനം നൽകണമെന്ന ഭിന്നശേഷി കമീഷൻ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.
സർക്കാർ സർവിസിലെ നിയമനങ്ങളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് അർഹതയുള്ള ബാക്ക് ലോഗ് നികത്താൻ കോടതി ഉത്തരവുകൾ ഉണ്ടായിട്ടും ലീഗൽ അസിസ്റ്റന്റ് നിയമനത്തിന് പി.എസ്.സി തയാറാക്കിയ സപ്ലിമെന്ററി ലിസ്റ്റിൽ രണ്ടാം റാങ്കുള്ള തനിക്ക് നിയമനം നൽകിയില്ലെന്ന് ആരോപിച്ച് ആലുവ സ്വദേശിനിയായ ഉദ്യോഗാർഥി നൽകിയ ഹരജിയിൽ ഇവർക്ക് അഡ്വൈസ് മെമ്മോ നൽകാനും സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിക്കാനും ഭിന്നശേഷി കമീഷൻ പി.എസ്.സിക്ക് നിർദേശം നൽകി. ഇത്തരത്തിൽ നികത്തേണ്ട ഒഴിവുകൾ നിയമ സെക്രട്ടറി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനും 2022 ജൂൺ 30ലെ ഉത്തരവിൽ കമീഷൻ നിർദേശിച്ചിരുന്നു. ഈ ഉത്തരവിനെതിരെ പി.എസ്.സി നൽകിയ ഹരജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
ഭിന്നശേഷി കമീഷന്റെ ഈ നിർദേശങ്ങൾ നിയമപരമല്ലെന്നും ഇതിന് കമീഷന് അധികാരമില്ലെന്നുമായിരുന്നു പി.എസ്.സിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.