കൊച്ചി: കോളജ് അധ്യാപകരുടെ ഡി.എ കുടിശ്ശിക അടക്കം വിഷയങ്ങളിൽ ധനവകുപ്പ് ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. ഏഴാം കേന്ദ്ര ശമ്പള കമീഷനുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാറിന് നൽകിയ നിവേദനത്തിൽ നടപടിയില്ലാതിരുന്നതിനെ തുടർന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏഴാം കേന്ദ്ര ശമ്പള കമീഷൻ സ്കീം ഭേദഗതികളോടെ നടപ്പാക്കുന്നത് സംബന്ധിച്ച് അധ്യാപക സംഘടന ഭാരവാഹികളുമായി ധനവകുപ്പ് ഉടൻ ചർച്ച നടത്തുമെന്നാണ് സർക്കാർ അറിയിച്ചത്. ഹരജിക്കാരായ കേസ് വീണ്ടും പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കാമെന്നും വ്യക്തമാക്കി. ഹരജി വീണ്ടും ജൂലൈ പത്തിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.