രേണു രാജ്, എൻ.എസ്.കെ. ഉമേഷ് 

രേണു രാജ് വയനാട്ടിലേക്ക്, എൻ.എസ്.കെ. ഉമേഷ് എറണാകുളം കലക്ടർ; നാല് കലക്ടർമാർക്ക് സ്ഥലംമാറ്റം

കൊച്ചി: നാല് ജില്ല കലക്ടർമാർക്ക് സ്ഥലംമാറ്റം. എറണാകുളം കലക്ടർ രേണു രാജിനെ വയനാട്ടിലേക്ക് മാറ്റി. എൻ.എസ്.കെ. ഉമേഷ് എറണാകുളം കലക്ടറാകും. തൃശൂർ കലക്ടറായിരുന്ന ഹരിത വി. കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി. വയനാട് കലക്ടറായിരുന്ന എ. ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി. ആലപ്പുഴ കലക്ടർ വി.ആർ. കൃഷ്ണതേജയെ തൃശൂരിലേക്കും മാറ്റി.

ഐ.ടി മിഷൻ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാറിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായി നിയമിച്ചു. ഐ.ടി മിഷന്‍റെ അധിക ചുമതല തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അനു കുമാരിക്ക് നൽകി.


Tags:    
News Summary - collector tranfer order Renu raj transfered to Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.