തിരുവനന്തപുരം: അതിശൈത്യം തോട്ടം മേഖലയെ തകർത്തു. ജനുവരി ഒന്നിനുശേഷം എട്ടര ലക്ഷ ം കിലോയിേലറെ തേയിലയുടെ ഉൽപാദന നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 950 ഹെക്ടറിലേ റെ പ്രദേശത്തെ തേയിലച്ചെടി കരിഞ്ഞു. ഇൗ പ്രദേശങ്ങളിൽ അടുത്ത കൊളുന്ത് വളർന്നുവരാ ൻ സമയമെടുക്കും. താപനില പൂജ്യം ഡിഗ്രിക്കും താഴേക്ക് പോകുന്നത് തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ നഷ്ടം ഏറും.
മൂന്നാർ, പീരുമേട്, വയനാട് മേഖലയിലാണ് തേയിലത്തോട്ടങ്ങൾക്ക് നഷ്ടമുണ്ടായത്. മൂന്നാറിലാണ് കൂടുതൽ നഷ്ടമെന്ന് അസോസിയേഷൻ ഒാഫ് പ്ലാേൻറഷൻ കേരള സെക്രട്ടറി ബി.കെ. അജിത് പറഞ്ഞു. മൂന്നാറിലെ ചില എസ്റ്റേറ്റുകളിൽ മൈനസ് നാല് ഡിഗ്രി വരെ എത്തി. ചൊവ്വാഴ്ച രാത്രി മൂന്നാർ ടൗണിലെ ഉപാസിയിൽ പൂജ്യം ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. സാധാരണ ജനുവരിയിൽ താപനില എട്ട്-12 ഡിഗ്രിയാണ് പ്രതീക്ഷിക്കുന്നത്. അതിശൈത്യം നേരിടാൻ തേയിലത്തോട്ടങ്ങളിൽ സ്പ്രിഗ്ളിങ് സംവിധാനം ഏർപ്പെടുത്തുകയാണ് പതിവ്.
തേയിലക്ക് വില കുറഞ്ഞ സാഹചര്യത്തിൽ ഇതിെൻറ ചെലവ് താങ്ങാനാകില്ലെന്ന് അജിത് പറഞ്ഞു. കഴിഞ്ഞവർഷത്തെ വരൾച്ചയിൽനിന്നും പിന്നീട് പ്രളയത്തിൽനിന്നും കരകയറുംമുമ്പാണ് അതിശൈത്യം. എന്നാൽ, വിനോദസഞ്ചാര മേഖല ഉണർവിലാണ്. മൂന്നാർ മേഖലയിൽ വൻതോതിൽ സഞ്ചാരികളാെണത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.