നാളികേരത്തിന് സങ്കടകാലം; ചിരട്ടക്ക് നല്ല കാലം എ​ട്ടു മാ​സ​ത്തി​നി​ടെ 50 ശ​ത​മാ​നം വി​ല​ക്കു​റ​വ്

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ വി​ല​യി​ടി​വി​ൽ നാ​ളി​കേ​രം. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ആ​രും ഗൗ​നി​ക്കാ​തെ ക​ള​ഞ്ഞി​രു​ന്ന ചി​ര​ട്ട​ക്ക് വി​ല കു​ത്ത​നെ കൂ​ടു​ക​യും ചെ​യ്യു​ന്നു. നാ​ളി​കേ​ര​വി​ല എ​ട്ടു മാ​സ​ത്തി​നി​ടെ ഏ​താ​ണ്ട് പ​കു​തി​യാ​യാ​ണ് കു​റ​ഞ്ഞ​ത്.

പൊ​തി​ച്ച നാ​ളി​കേ​ര​ത്തി​ന് ഇ​പ്പോ​ഴ​ത്തെ വി​പ​ണി​വി​ല കി​ലോ​ക്ക് 42 രൂ​പ​യാ​ണ്. ചി​ര​ട്ട​ക്ക് കി​ലോ​ക്ക് 32 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. എ​ട്ടു മാ​സം മു​മ്പ് നാ​ളി​കേ​ര​വി​ല ഉ​യ​ർ​ന്ന് റെ​ക്കോ​ഡ് വി​ല​യാ​യ കി​ലോ​ക്ക് 82 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. അ​വി​ട​ന്നി​ങ്ങോ​ട്ട് പ​ടി​പ​ടി​യാ​യി വി​ല ഇ​ടി​യു​ക​യാ​യി​രു​ന്നു. തേ​ങ്ങ​വി​ല​ക്ക് ആ​നു​പാ​തി​ക​മാ​യി കൊ​പ്ര​ക്കും വെ​ളി​ച്ചെ​ണ്ണ​ക്കും വി​ല​യി​ടി​ഞ്ഞി​ട്ടു​ണ്ട്. കി​ലോ​ക്ക് 255 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന കൊ​പ്ര​ക്ക് 145 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. സം​സ്ഥാ​ന​ത്തും ത​മി​ഴ്നാ​ട്ടി​ലും നാ​ളി​കേ​ര ഉ​ൽ​പാ​ദ​നം വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ച​താ​ണ് വി​ല​യി​ടി​യാ​ൻ പ്ര​ധാ​ന കാ​ര​ണം. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം കാ​ര​ണം നാ​ളി​കേ​ര ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി കു​റ​ഞ്ഞ​തും വി​ല​യി​ടി​വി​ന് കാ​ര​ണ​മാ​യി. അ​തേ​സ​മ​യം, ചി​ര​ട്ട ക​ത്തി​ച്ചു​ണ്ടാ​ക്കു​ന്ന ക​രി വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. അ​തി​നാ​ൽ​ത​ന്നെ ന​ല്ല വി​ല​യും ല​ഭി​ക്കു​ന്നു​ണ്ട്.

ചി​ര​ട്ട​ക്ക​രി സം​സ്‌​ക​രി​ച്ച് നി​ർ​മി​ക്കു​ന്ന ആ​ക്ടി​വേ​റ്റ​ഡ് കാ​ർ​ബ​ൺ ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളി​ലും വാ​യു​വും വെ​ള്ള​വും ശു​ദ്ധീ​ക​രി​ക്കു​ന്ന ഫി​ൽ​ട്ട​റു​ക​ളി​ലും വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. മോ​തി​രം, വ​ള​ക​ൾ, വി​വി​ധ​ത​രം അ​ല​ങ്കാ​ര​വ​സ്തു​ക്ക​ൾ, പൂ​പ്പാ​ത്ര​ങ്ങ​ൾ, വി​ള​ക്കു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​നും ചി​ര​ട്ട ഉ​പ​യോ​ഗി​ക്കു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചി​ര​ട്ട​ക്ക​രി വ​ലി​യ തോ​തി​ൽ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തും ചി​ര​ട്ട​വി​ല വ​ർ​ധ​ന​ക്ക് ഒ​രു കാ​ര​ണ​മാ​ണ്.

Tags:    
News Summary - Sad times for coconut; good times for chiratta, 50 percent price drop in eight months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.