തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ ആരംഭിക്കുന്ന ശ്രീധന്വന്തരി സത്യസായി സൗജന്യ ഡയാലിസിസ് കേന്ദ്രം നാടിന് സമർപ്പിച്ചു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ കേന്ദ്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചു. ദേവസ്വം ബോർഡുകളുടേത് സാമൂഹ്യ ഉത്തരവാദിത്വത്തോടെയുള്ള മാതൃകാ പ്രവർത്തനമാണെന്ന് മന്ത്രി പറഞ്ഞു. വ്യാഴാഴ്ച മുതൽ ഡയാലിസിസ് ആരംഭിക്കും. കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃശൂരിലുള്ള ദേവസ്വം ക്വാർട്ടേഴ്സിലാണ് ഡയാലിസിസ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചുണ്ടലാത്ത്, ദേവസ്വം കമ്മിഷണർ സി. അനിൽ കുമാർ, ദേവസ്വം സെക്രട്ടറി പി.ബിന്ദു, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ പി.വിമല, ഡെപ്യൂട്ടി കമ്മിഷ്ണർ കെ. സുനിൽകുമാർ, ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ്കുമാർ, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. അനന്തകുമാർ, റോട്ടറിക്ലബ് ഗവർണർ പി.ആർ. വിജയകുമാർ, ദയ ആശുപത്രി പ്രതിനിധി ഡോ. ഗോവിന്ദൻകുട്ടി, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചിൻ ദേവസ്വം ബോർഡും തിരുവനന്തപുരം ആസ്ഥാനമായ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയും തൃശൂർ ദയ ആശുപത്രിയും സംയുക്തമായാണ് ഡയാലിസിസ് കേന്ദ്രം പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡ് പരിധിയിൽ വരുന്ന പാവപ്പെട്ട വൃക്കരോഗികൾക്ക് വേണ്ടിയാണ് കേന്ദ്രം.
കൊച്ചിൻ ദേവസ്വം ബോർഡ് മുമ്പാകെ സമർപ്പിക്കുന്ന ഡയാലിസിസ് രോഗികളുടെ അപേക്ഷകൾ ദയ ജനറൽ ആശുപത്രി പരിശോധിച്ച് ഡയാലിസിസ് ചെയ്യേണ്ട രോഗികളെ ലിസ്റ്റ് തയാറാക്കുന്നതും ഡയാലിസിസിന് വിധേയമാക്കാൻ പൂർണ ആരോഗ്യവാനാണെന്ന് സാക്ഷ്യപ്പെടുത്തുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.