Posted On
date_range Updated On
date_range ശബരിമല സന്നിധാനത്ത് ഭീതി പരത്തി മൂർഖൻ പാമ്പ്; വനപാലകർ പിടികൂടി
ശബരിമല: ശബരിമല സന്നിധാനത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ വനപാലകർ പിടികൂടി. സന്നിധാനം ദേവസ്വം മെസ്സിന് സമീപത്ത് നിന്നും വൈകിട്ട് നാലു മണിയോടെയാണ് പാമ്പിനെ പിടികൂടിയത്.
മെസ്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്ത് കൂടി കടന്നു പോകുന്ന ഓടയോട് ചേർന്നുള്ള കോൺക്രീറ്റ് സ്ലാബിന്‍റെ അടിയിലേക്ക് കയറുകയായിരുന്ന പാമ്പിനെ താൽകാലിക ജീവനക്കാരാണ് ആദ്യം കണ്ടത്.
തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാർ ഏറെ പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.