ജനറൽ ആശുപത്രിയിൽ മൂർഖൻ; കണ്ടെത്തിയത് ഓപ്പറേഷന്‍ തിയറ്ററിന് സമീപം

തൃശൂർ: ജനറല്‍ ആശുപത്രിയില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. തൃശൂർ ജനറൽ ആശുപത്രിയിലെ മൈനർ ഓപ്പറേഷൻ തിയറ്ററിന് സമീപത്താണ് മൂർഖനെ കണ്ടെത്തിയത്.

ജീവനക്കാർ പാമ്പിനെ കണ്ടെത്തിയതിനാൽ ആർക്കും കടിയേറ്റില്ല. തുടർന്ന് ആശുപത്രി ജീവനക്കാരനും സ്നേക് റെസ്‌ക്യൂവറുമായ സുധീഷ്. കെ.പി. പാമ്പിനെ പിടികൂടി. മൂർഖനെ പിന്നീട് വനംവകുപ്പിന് കൈമാറി.

രണ്ടാഴ്ചയായി ആശുപത്രിയുടെ വിവിധ ഭാഗങ്ങളില്‍ പാമ്പിനെ കണ്ടിരുന്നതായി രോഗികള്‍ പറയുന്നു.

Tags:    
News Summary - Cobra rescue from General Hospital Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.