Posted On
date_range Updated On
date_range ദുരിതാശ്വാസ നിധിക്കെതിരെ എഫ്.ബി പോസ്റ്റ്; കേസെടുത്തു
കാളികാവ് (മലപ്പുറം): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകരുതെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയ യുവാവിനെതിരെ കേസ്. ചോക്കാട് പരുത്തിപ്പറ്റ സ്വദേശി പറാട്ടി മുജീബിനെതിരെയാണ് കാളികാവ് പൊലീസ് കേസെടുത്തത്.
ഐ.പി.സി 153, 505 (ബി) പ്രകാരവും കെ.പി ആക്ട് 120 (ഒ) പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. വിദ്വേഷവും വിരോധവും ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ കരുതിക്കൂട്ടി സോഷ്യൽമീഡിയ വഴി പ്രചാരണം നടത്തുക, തെറ്റിദ്ധാരണ പരത്തി സർക്കാർ നയങ്ങൾക്കെതിരെ പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.