തിരുവനന്തപുരം: പുതുതായി ആറുപേർക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ കർശന നടപടികളുമായി സർക്കാർ. ആരോഗ്യ അ ടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണുള്ളതെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിക്കവേ മുഖ്യമന്ത്രി വാർത ്താസമ്മേളനത്തിൽ പറഞ്ഞു.
ഏഴാം ക്ലാസുവരെ പരീക്ഷ നടത്തില്ല. സി.ബി.എസ്.ഇ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും കോളജ് , മദ്റസ, അംഗൻവാടി, പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയേറ്റർ എന്നിവ മാർച്ച് 31 വരെ അടച്ചിടും. എല്ലാ വിഭാഗങ്ങളു ടെയും ഉത്സവങ്ങൾ ഒഴിവാക്കണം. ജനങ്ങളുടെ കൂടിച്ചേരലിൽ നിന്ന് വിട്ടുനിൽക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
< span data-style="color:#B22222;">പ്രധാന തീരുമാനങ്ങൾ:
1. ഏഴാം ക്ലാസുവരെ പരീക്ഷയില്ല.
2. എട്ട് മുതൽ അതീവ സുരക്ഷാ മുൻകരുതലോടെ പരീക്ഷ.
3. സി.ബി.എസ്.ഇ ഉൾപ്പെടെ എല്ലാ സ്കൂളുകളും കോളജ്, മദ്റസ, അംഗൻവാടി, പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ മാർച്ച് 31 വരെ അടച്ചിടും.
4. രോഗ ലക്ഷണങ്ങളുള്ളവരെ പരീക്ഷ എഴുതിക്കില്ല.
5. ട്യൂഷൻ, സ്പെഷൽ ക്ലാസുകൾ തുടങ്ങിയവക്കും മാർച്ച് 31 വരെ അവധി
6. എല്ലാ വിഭാഗങ്ങളുടെയും ഉത്സവങ്ങൾ ഒഴിവാക്കണം. ജനങ്ങളുടെ അനിയന്ത്രിതമായ കൂടിച്ചേരൽ അപകടം സൃഷ്ടിക്കും.
7. തിയറ്ററുകളും നാടകശാലകളും അടച്ചിടും. കലാ സാംസ്കാരിക പരിപാടികൾ ഒഴിവാക്കും.
8. സർക്കാർ ഓഫിസുകളിൽ രോഗബാധ നിയന്ത്രിക്കാൻ മുൻകരുതലെടുക്കും.
9. വിവാഹം ചടങ്ങുകൾ മാത്രമായി ലളിതമാക്കണം. കൂടുതൽപേർ ഒത്തുചേരുന്നത് ദോഷം ചെയ്യും.
10. ശബരിമലയിൽ നിത്യപൂജ മാത്രം നടത്തുക. ദർശനത്തിന് പോകുന്നത് ഒഴിവാക്കുക.
11. സർക്കാർ പൊതു പരിപാടികൾ എല്ലാം ഒഴിവാക്കും
12. ഇറ്റലി, ഇറാൻ, സിങ്കപ്പൂർ തുടങ്ങിയ രോഗബാധിത രാജ്യങ്ങളിൽനിന്ന് വരുന്നവർ സ്വമേധയാ നിരീക്ഷണത്തിന് വിധേയമാകണം. സർക്കാർ സംവിധാനങ്ങളെ ബന്ധപ്പെടണം. മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്.
13. യാത്രാവിവരങ്ങൾ ആരും മറച്ചുവെക്കരുത്. അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും. ആദ്യം രോഗം ബാധിച്ച ഇറ്റലിയിൽനിന്ന് വന്നവരുടെ അലംഭാവമാണ് സ്ഥിതി വഷളാക്കിയത്.
14. സ്വകാര്യ ആശുപത്രികളുടെ സേവനവും ഉപയോഗിക്കും.
15. വിമാനത്താവളങ്ങളിൽ കൂടുതൽ നിരീക്ഷണവും ഇടപെടലും നടത്തും.
16. ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ സ്രവ പരിശോധന സൗകര്യം. വിമാനത്താവളങ്ങളിലും ഈ സൗകര്യം ഏർപ്പെടുത്തും.
17. നിരീക്ഷണത്തിലുള്ള കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ കലക്ടർമാർക്ക് നിർദേശം നൽകി.
18. വിദേശികൾ കേരളത്തിലെത്തിയാൽ അറിയിക്കണം.
19. മാസ്കുകളും സാനിെറ്റെസറും കൂടുതൽ ഉൽപാദിപ്പിക്കും.
20. യാത്ര മുടങ്ങുന്നത് മൂലം വിദേശത്ത് ജോലി ചെയ്യുന്നവർ നേരിടുന്ന പ്രയാസം പരിഹരിക്കും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാറുമായി സംസാരിച്ചിട്ടുണ്ട്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.