താൻ പകപോക്കലി‍ന്‍റെ ഇരയെ​ന്ന് വിൻ​െസൻറ്

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്​​ട്രീ​യ പ​ക​പോ​ക്ക​ലി​​​െൻറ ഇ​ര​യാ​ണ് താ​നെ​ന്ന് പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ കോ​വ​ളം എം.​എ​ൽ.​എ എം. ​വി​ൻ​െ​സ​​ൻ​റ്​. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ​നി​ന്നു​ള്ള സ​മ്മ​ർ​ദ​മാ​ണ് അ​റ​സ്​​റ്റി​ന്​ പി​ന്നി​ൽ. വ​ട​ക്കാ​ഞ്ചേ​രി പീ​ഡ​ന​ക്കേ​സി​ൽ പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ണ്ടാ​യി​ട്ടും സി.​പി.​എം നേ​താ​വി​നെ ഇ​തു​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടി​ല്ല. നി​ര​പ​രാ​ധി​ത്തം തെ​ളി​യി​ക്കാ​നു​ള്ള നി​യ​മ​പോ​രാ​ട്ടം ഇ​ന്നു​മു​ത​ൽ തു​ട​ങ്ങു​മെന്നും എം.​എ​ൽ.​എ സ്ഥാ​നം രാ​ജി​​ക്കെി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഒാഫീസിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കാൻ കൊണ്ടുപോകവേയാണ് എം.എൽ.എ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. കനത്ത പൊലീസ് സുരക്ഷയാണ് എം.എൽ.എയെ കൊണ്ടു പോകുന്ന വഴിയിൽ ഒരുക്കിയിട്ടുള്ളത്. എം.എൽ.എക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകരും പിന്തുണച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തുണ്ട്.

എം.എൽ.എ ഹോസ്റ്റലായ നിള ബ്ലോക്കിൽ നാലു മണിക്കൂർ ചോദ്യം ചെയ്​ത ശേഷമാണ്​ എം.എൽ.എയുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. കസ്റ്റഡിയിലെടുത്ത എം.എൽ.എയെ സ്വന്തം വാഹനത്തിൽ പേരൂർക്കട പൊലീസ്​ ക്ലബിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വഴുതക്കാട് പൊലീസ് ആസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

വിൻസെന്‍റിനെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണസംഘം മജിസ്ട്രേറ്റിന് പ്രത്യേക അപേക്ഷ നൽകും. ​നേരത്തെ, തിരുവനന്തപുരം സെഷൻസ്​ കോടതിയിൽ വിൻസെന്‍റ്​ എം.എൽ.എ​ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു​. ആരോപണമുന്നയിച്ച വീട്ടമ്മ വിഷാദ രോഗത്തിനുള്ള മരുന്ന്​ കഴിച്ചിരുന്നതായി വിൻസെന്‍റ് ​​​​​ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തിങ്കളാഴ്​ച കോടതി ജാമ്യാപേക്ഷ പരിഗണിക്കും.

Tags:    
News Summary - CM pinarayi office behind my arrest- kovalam mla vincent -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.