Posted On
date_range Updated On
date_range ദത്ത് വിവാദം; മുഖ്യമന്ത്രി മറുപടി പറയണം -മേധ പട്കർ
സി.പി.എം കുടുംബാംഗമായിരുന്ന അനുപമയുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ഡോ. മേധാ പട്കർ. നിയമ നടപടികൾ പൂർത്തിയാക്കാത്ത ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വനിതാ സംഘടനകളും ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും മേധാപട്കർ പറഞ്ഞു. കെ. റയിലുമായി ബന്ധെപ്പട്ട പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തിയതായിരുന്നു അവർ. ഇതിനുമുമ്പ് വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണം എന്നാവശ്യെപ്പട്ട് കേരളത്തിൽ നടത്തിയ പദയാത്രയിലും മേധ പട്കർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.